Begin typing your search above and press return to search.
ചെറു സംരംഭത്തിലൂടെ നേട്ടം: ടിഷ്യു പേപ്പര്‍ നിര്‍മാണം ആരംഭിക്കാം
പൊതുവേ റിസ്‌ക് കുറഞ്ഞ ഒരു ബിസിനസാണ് പേപ്പര്‍ ടിഷ്യു നിര്‍മാണവും വില്‍പ്പനയും. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വേണം ഇതിന്റെ സ്വഭാവം നിശ്ചയിക്കാന്‍. അഞ്ചു രൂപ മുതല്‍ 30 രൂപ വരെ വില വരുന്ന ടിഷ്യു പേപ്പറുകള്‍ വിപണിയില്‍ ലഭ്യമാണ്. കൂടെ പ്രീമിയം ഇനങ്ങളും ലഭിക്കുന്നുണ്ട്. വലിയ മുതല്‍ മുടക്കില്ലാതെ ചെയ്യാന്‍ കഴിയുന്ന ഒരു ബിസിനസാണ് ഇത്. ധാരാളം വിതരണക്കാരെ ഇത്തരം ഉല്‍പ്പന്നത്തിന് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ട് വിപണനം ഏറെക്കുറെ സുഗമമാണ്.
ഉല്‍പ്പാദന ശേഷി: 2.88 ലക്ഷം പായ്ക്കറ്റ് പ്രതിവര്‍ഷം. (പ്രതിദിനം 8 മണിക്കൂര്‍ എന്ന കണക്കില്‍)
ആവശ്യമായ മെഷിനറി: പ്രിന്റിംഗ് കംപേപ്പര്‍ കണ്‍വെര്‍ട്ടിംഗ് മെഷീന്‍
ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍: പേപ്പര്‍ റോള്‍, പ്രിന്റിംഗ് സാമഗ്രികള്‍, പായ്ക്കിംഗ് പ്ലാസ്റ്റിക് കവര്‍.
ഭൂമി/കെട്ടിടം : 600 ചതുരശ്രയടി
വൈദ്യുതി : 5 എച്ച്പി
തൊഴിലാളികള്‍ : 3 പേര്‍
പദ്ധതി ചെലവ്
കെട്ടിടം : 3 ലക്ഷം രൂപ
മെഷിനറികള്‍ : 4.50 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം : 4 ലക്ഷം രൂപ
ആകെ : 11.50 ലക്ഷം
വാര്‍ഷിക വിറ്റുവരവ്
2,88000 x 15 = 43,20,000 രൂപ (പായ്ക്കറ്റിന് 15 രൂപ നിരക്കില്‍)
നികുതി പൂര്‍വ ലാഭം : 10,80,000 രൂപ
പൊതുവേ ലാഭം കുറഞ്ഞ ഒരു ബിസിനസാണ് ഇത്. 25 ശതമാനം ആണ് ലഭിക്കാവുന്നത്.
Next Story
Videos