സമ്മര്‍ദങ്ങളേതുമില്ലാത്ത ഒരു ബിസിനസ്: അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്

സമ്മര്‍ദങ്ങളേതുമില്ലാതെ വളരെ ഈസിയായി നടത്താവുന്ന ബിസിനസാണ് അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്. ഇ- കൊമേഴ്സ് വെബ്സൈറ്റുകളില്‍ നിങ്ങളുടെ സ്റ്റോക്കുകളാണ് നിങ്ങള്‍ വില്‍ക്കുന്നത്.

എന്നാല്‍ അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് അങ്ങനെയല്ല. ഉപഭോക്താക്കളെ നമ്മള്‍ ഫിള്പ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള വലിയ റീട്ടെയില്‍ വെബ്സൈറ്റുകളിലെത്തിച്ച് സാധനം വാങ്ങിക്കുകയെന്നതാണ് അഫിലിയേറ്റ് മാര്‍ക്കറ്റില്‍ ചെയ്യേണ്ടത്.

ഉപഭോക്താവ് സാധനം വാങ്ങിയാല്‍ കമ്മിഷനോ ലാഭമോ പരസ്യഫീയോ ആയി നിങ്ങള്‍ക്ക് റിട്ടേണ്‍ ലഭിക്കും. നമ്മള്‍ നല്‍കുന്ന പരസ്യത്തിലൂടെ ആളുകളെ എത്തിച്ച് സാ ധനങ്ങള്‍ വാങ്ങിപ്പിക്കുക മാത്രമാണ് നമ്മളുടെ ജോലി. പണമിടപാടുകള്‍, പായ്ക്കിംഗ്, ഡെലിവറി, കസ്റ്റമര്‍ കെയര്‍, റിട്ടേണ്‍ തുടങ്ങി എല്ലാ ഇടപാടുകളും അഫിലിയേറ്റ് ചെയ്യുന്ന കമ്പനി നോക്കും.

4 സ്റ്റെപ്പുകള്‍

സ്റ്റെപ്പ് 1: നിങ്ങളുടെ വെബ്സൈറ്റ്, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ജനപ്രിയമാക്കുക. അതിലേക്കുള്ള ട്രാഫി ക്ക് വര്‍ധിപ്പിച്ച് പരമാവധി ആളുകളെ സന്ദര്‍ശിപ്പിക്കുക.

സ്റ്റെപ്പ് 2: അഫിലിയേറ്റ് ചെയ്ത കമ്പനിയില്‍ നിന്നു തരുന്ന ലിങ്ക് (അഫിലിയേറ്റ് ഐ.ഡി അടങ്ങിയ യു.ആര്‍.എല്‍) ആകര്‍ഷകമായ രീതിയില്‍ ഷെയര്‍ ചെയ്യുക. കണ്ടാല്‍ ക്ലിക്ക് ചെയ്യുന്ന രീതിയിലേക്കു മാറ്റുക.

സ്റ്റെപ്പ് 3: പരസ്യത്തില്‍ ക്ലിക്ക് ചെയ്യുന്ന നിങ്ങളുടെ സന്ദര്‍ശകന്‍ അഫിലിയേറ്റ് കമ്പനിയില്‍ നിന്ന് സാധനം വാങ്ങുന്നു.

സ്റ്റെപ്പ് 4: സന്ദര്‍ശകന്‍ ആ വെബ്സൈറ്റില്‍ നിന്ന് ഇനി എന്തു വാങ്ങിയാലും അതിന്റെ കമ്മിഷനോ ലാഭമോ നിങ്ങള്‍ക്കും ലഭിക്കും.

കമ്മിഷന്‍ പല കമ്പനികളിലും വ്യത്യസ്തമാണ്. താരതമ്യ പഠനം നടത്തി ഉചിതമെന്നു തോന്നുന്നത് തെരഞ്ഞെടുക്കാം. തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, നമ്മുടെ ഓഡിയന്‍സ് വാങ്ങാന്‍ സാധ്യതയുള്ള ഉല്‍പ്പന്നങ്ങളുടെ വെബ്സൈറ്റായിരിക്കണം. ഉദാഹരണത്തിന്, നമ്മുടെ ഓഡിയന്‍സ് സാധാരണക്കാരാണെന്നിരിക്കട്ടെ, അവരുടെ മുമ്പില്‍ ആഡംബര കാറുകളുടെ പരസ്യം വച്ചിട്ട് കാര്യമില്ല.

ഉല്‍പ്പന്നം വാങ്ങിയില്ലെങ്കിലും ക്ലിക്ക് ചെയ്താല്‍ മാത്രം പണം കൊടുക്കുന്ന കമ്പനികളുമുണ്ട്. അത് ചെറിയ തുകയായിരിക്കും. ക്ലിക്ക് ചെയ്ത് അന്ന് സാധനം വാങ്ങാതെ 30 ദിവസത്തിനുള്ളില്‍ അതേ കസ്റ്റമര്‍ വീണ്ടും വന്ന് വാങ്ങിയാല്‍ കമ്മിഷന്‍ നല്‍കുന്ന കമ്പനികളുമുണ്ട്.

ഇതെല്ലാം നടക്കുന്ന പരിപാടിയാണോ എന്ന് ആലോചിക്കേണ്ട. വളരാനുള്ള താല്‍പ്പര്യവും മാര്‍ക്കറ്റിംഗ് ചെയ്യാനുള്ള കഴിവും അര്‍പ്പണബോധവുമുണ്ടെങ്കില്‍ നല്ല നിലയിലെത്താനാവും.

ആമസോണിന്റെ അഫിലിയേറ്റ് മാര്‍ക്കറ്റിലൂടെ മാസം ഒരു കോടി രൂപ നേടുന്ന മലയാളിയുണ്ടെന്നോര്‍ക്കണം. ഇതൊന്നുമല്ല, ഇതിലും എത്രയോ ഇരട്ടികള്‍ കൂളായി സമ്പാദിക്കുന്ന ഒരുപാട് വെബ്സൈറ്റുകളും കമ്പനികളും ലോകത്തുണ്ട്.

അഫിലിയേഷന്‍ എങ്ങനെ കിട്ടും?

  • ഏതാണ്ടെല്ലാ ഇ- കൊമേഴ്സ് കമ്പനികളും അഫിലിയേഷന്‍ നല്‍കുന്നുണ്ട്. ഇത് അനുവദിക്കുന്ന എല്ലാ വെബ്സൈറ്റുകളുടെയും ചുവട്ടിലെ ടാസ്‌ക്ബാറില്‍ അഫിലിയേറ്റ് എന്ന ഓപ്ഷന്‍ കാണും. അതില്‍ ക്ലിക്ക് ചെയ്ത് അപ്ലൈ ചെയ്യാം. മൂന്നു മാസം മുതല്‍ ആറു മാസം വരെയുള്ള കാലയളവില്‍ അഫിലിയേഷന്‍ ലഭിക്കും.
  • അഫിലിയേഷന്‍ ലഭിച്ചാല്‍, ലോഗിന്‍ ചെയ്ത് അവര്‍ നല്‍കുന്ന പരസ്യത്തിന്റെ കോഡ് കോപ്പി ചെയ്യുക. നിങ്ങളുടെ അഫിലിയേറ്റ് ഐ.ഡി ഉള്‍ക്കൊള്ളുന്ന സവിശേഷ യു.ആര്‍.എല്‍ ആയിരിക്കും ഇത്.
  • ഡിസൈന്‍ ചെയ്ത പോസ്റ്ററോ, ടെക്സ്റ്റ് ലിങ്കോ.. ഏതുമാവാം. കോഡില്‍ മാറ്റമൊന്നും വരുത്തരുത്. ഓരോ കോഡിലും അതിന്റെ അഫിലിയേറ്റ് ഐ.ഡി ഉണ്ടാവും.
  • കോപ്പി ചെയ്ത കോഡ് നിങ്ങളുടെ വെബ്സൈറ്റില്‍, സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും ഷെയര്‍ ചെയ്യുക. നിങ്ങളുടെ പരസ്യത്തില്‍ ക്ലിക്ക് ചെയ്ത് എത്രപേര്‍ അവരുടെ വെബ്സൈറ്റില്‍ കയറിയെന്നും സാധനം വാങ്ങിയെന്നും എന്തു വാങ്ങിയെന്നുമുള്ള വിശദ വിവരങ്ങള്‍ ട്രാക്ക് ചെയ്യാനാവും. ഇതനുസരിച്ച് നിങ്ങള്‍ നല്‍കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് കമ്മിഷനെത്തും.

Razack M. Abdullah
Razack M. Abdullah  

Senior Sub Editor

Related Articles
Next Story
Videos
Share it