സുഗന്ധദ്രവ്യങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാം, നേടാം ലക്ഷങ്ങള്‍

സുഗന്ധ ദ്രവ്യങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗികമായ ബിസിനസാണ്. ജലാംശം നീക്കിയ സുഗന്ധ ദ്രവ്യങ്ങള്‍ക്ക് വീടുകള്‍, മരുന്ന് നിര്‍മാണം, ഭക്ഷണ നിര്‍മാണം, സുഗന്ധവ്യഞ്ജന പൊടി നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ ഏറെ ആവശ്യക്കാരുണ്ട്. പൊതു വിപണിയിലും വളരെ ഡിമാന്‍ഡുള്ള ഉല്‍പ്പന്നമാണിത്. ഇവ ഉല്‍പ്പാദിപ്പിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വില്‍ക്കാം.

ഉല്‍പ്പാദന ശേഷി: പ്രതിവര്‍ഷം 18 മെട്രിക് ടണ്‍
അസംസ്‌കൃത വസ്തുക്കള്‍
കുരുമുളക്, ഇഞ്ചി, ചുക്ക്, ഏലയ്ക്ക, കടുക്, മഞ്ഞള്‍, ഗ്രാമ്പൂ, വഴനയില, കറുവപ്പട്ട, മല്ലി, പുളി, ജാതിയ്ക്ക, വെളുത്തുള്ളി തുടങ്ങിയവ
ആവശ്യമായ മെഷിനറി
ഡ്രയര്‍, പായ്ക്കര്‍, അളവ് തൂക്ക മെഷീന്‍, കംപ്യൂട്ടര്‍ തുടങ്ങിയവ
കെട്ടിടം: 90 സ്‌ക്വയര്‍മീറ്റര്‍
വൈദ്യുതി: 5 എച്ച് പി
ജോലിക്കാര്‍: 5 പേര്‍
പദ്ധതി ചെലവ്
കെട്ടിടം : 4 ലക്ഷം
മെഷിനറി: 6 ലക്ഷം
മറ്റു വസ്തുക്കള്‍: 2 ലക്ഷം
പ്രവര്‍ത്തന മൂലധനം: 5 ലക്ഷം
ആകെ പദ്ധതി ചെലവ്: 17 ലക്ഷം
വാര്‍ഷിക വിറ്റുവരവ്: 88 ലക്ഷം
നികുതി പൂര്‍വ ലാഭം: 16 ലക്ഷം



T S Chandran
T S Chandran  

Related Articles

Next Story

Videos

Share it