യൂട്യൂബില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നതെങ്ങനെ? അറിയാം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ അവസരമാക്കിയവരാണ് കേരളത്തിലെ യൂട്യൂബേഴ്‌സ്. നേരത്തെ യൂട്യൂബ് രംഗത്തുണ്ടായിരുന്ന പലരും കാഴ്ചക്കാരുടെയും സബ്‌സ്‌ക്രൈബേഴ്‌സിന്റെയും എണ്ണം കൂട്ടിയപ്പോള്‍ അക്കാലത്ത് പുതുതായി ഈ രംഗത്തേക്ക് കടന്നുവന്നത് നിരവധി പേരാണ്. പുതുതായി വന്നവരില്‍ കുറച്ചുപേര്‍ യൂട്യൂബില്‍നിന്ന് നേട്ടുണ്ടാക്കിയപ്പോള്‍ പലര്‍ക്കും കാഴ്ചക്കാരെ ആകര്‍ഷിക്കാനായില്ല. യൂട്യൂബില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കാനും സബ്‌സ്‌ക്രൈബേഴ്‌സിനെ വര്‍ധിപ്പിക്കാനും എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

ഒട്ടുമിക്ക യൂട്യൂബ് വീഡിയോകളുടെയും 'തമ്പ് നെയില്‍' (തലക്കെട്ട്) കണ്ടാല്‍ ക്ലിക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാകും. വരിക്കാരെ ആകര്‍ഷിക്കാനുള്ള വ്ളോഗര്‍മാരുടെ പതിവ് തന്ത്രത്തിന്റെ ഭാഗമാണിത്. എങ്ങനെ യുട്യൂബില്‍ നിന്ന് വരുമാനം ഉണ്ടാക്കാമെന്നു പലര്‍ക്കും അറിയില്ല. തുടക്കത്തില്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്നതോടെ, നിങ്ങള്‍ക്ക് വരുമാനം ലഭിക്കില്ല. അതിനു യൂട്യൂബിന് അവരുടെതായ 'മോണിറ്റൈസേഷന്‍ പോളിസി'യുണ്ട്. അതായത് നിങ്ങള്‍ അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് ചുരുങ്ങിയത് ആയിരം സബ്സ്‌ക്രൈബേഴ്സ് ഉണ്ടാവണം. ഇതിനുപുറമേ നാലായിരം 'വാച്ച് അവേഴ്സ്' വേണമെന്ന് യൂട്യൂബ് നിഷ്‌കര്‍ഷിക്കുന്നുണ്ട്. മിനിറ്റ് കണക്കാക്കുമ്പോള്‍ ഇത് 2,40,000 മിനിട്ടാണ്.
വീഡിയോ അപ്ലോഡ് ചെയ്ത് 365 ദിവസത്തിനുള്ളില്‍ ഇത് നേടിയെടുത്താല്‍ മതിയാവും. ഇത് കിട്ടുന്ന മുറയ്ക്ക് നിങ്ങള്‍ അപേക്ഷ നല്‍കുന്നതോടെ ഓരോ മാസവും യൂട്യൂബ് വ്ളോഗ്റുടെ അക്കൗണ്ടിലേക്ക് ആദായം നല്‍കി തുടങ്ങും. ആയിരം പേര്‍ വീഡിയോ കണ്ടാല്‍ 200 മുതല്‍ 300 രൂപ വരെയാണ് (2 മുതല്‍ 3 ഡോളര്‍) യൂട്യൂബ് നല്‍കുന്നത്. സാധാരണഗതിയില്‍ യൂട്യൂബ് നല്‍കുന്ന വരുമാനമാണിത്. യൂട്യൂബ് വ്ളോഗേഴ്സിന്റെ കാഴ്ചക്കാര്‍ കൂടുന്നതനുസരിച്ച് പ്രതിമാസ വരുമാനവും വര്‍ധിക്കും. ഇതൊന്നും ഇരുട്ടി വെളുക്കുമ്പോള്‍ സംഭവിക്കുന്നതല്ല. രണ്ടും മുന്നും വര്‍ഷങ്ങള്‍ കൊണ്ടാണ് യൂട്യൂബ് വ്‌ളോഗര്‍മാര്‍ മികച്ച വരുമാനമുണ്ടാക്കുന്നത്.
എന്നാല്‍ ഒരാഴ്ച കൊണ്ട്, 22 വയസുള്ള ആലപ്പുഴക്കാരന്‍ അര്‍ജുന്‍ സുന്ദരേശന്‍ (arjyou vlogs) 10 ലക്ഷം സബ്‌ക്രൈബേഴ്സിനെ നേടി അടുത്ത കാലത്ത് ഇന്ത്യയില്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. തമാശ കലര്‍ന്ന വിമര്‍ശന വീഡിയോയാണ് ഈ വിദ്യാര്‍ഥിയായ വ്േളാഗര്‍ അപ്ലോഡ് ചെയ്തത്. ആരോടും വീഡിയോ സബ്‌ക്രൈബ് ചെയ്യണമെന്ന് പോലും വ്ളോഗര്‍ എന്ന നിലയില്‍ അഭ്യര്‍ഥന നടത്തിയിട്ടുമില്ല. തന്റെ നൂതന കണ്ടന്റിലായിരുന്നു അദ്ദേഹത്തിന്റെ വിശ്വസം. വ്ളോഗിന്റെ കാഴ്ചക്കാര്‍ വര്‍ധിക്കുന്നതനുസരിച്ച്, പ്രമുഖ കമ്പനികള്‍ സ്പോണ്‍സര്‍ഷിപ്പ് നല്‍കി സാമ്പത്തികമായി സഹായിക്കാറുണ്ട്. യൂട്യൂബ് ചാനലില്‍ ആമസോണ്‍ പോലെയുള്ള വലിയ പ്ലാറ്റ്ഫോമുകളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ലിങ്കുകള്‍ നല്‍കിയാല്‍, വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ കമ്മീഷന്‍ ലഭിക്കും. പല തരത്തിലുള്ള കമ്മീഷന്‍ തുകയാണ് അവര്‍ നല്‍കുന്നത്. വലിയ യൂട്യൂബ് ചാനലുകള്‍ ഇങ്ങനെ നല്ല വരുമാനം ഉണ്ടാക്കുന്നുണ്ട്.
സ്വന്തം യൂട്യൂബ് വഴി ഡിജിറ്റല്‍ സേവനങ്ങള്‍ വില്‍ക്കുന്ന പുതിയ പ്രവണത അടുത്ത കാലത്ത് വര്‍ധിച്ചുവരുന്നുണ്ട്. ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവയുടെ വില്‍പ്പനയാണ് യൂട്യൂബര്‍മാര്‍ ലക്ഷ്യമിടുന്നത്. പുതിയ ഉല്‍പ്പന്നങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്ന വ്ളോഗുകളുടെ എണ്ണം ഇപ്പോള്‍ കൂടിയിട്ടുണ്ട്.
കോളാബ്രേഷന്‍ വീഡിയോ
പ്രമുഖ വ്ളോഗര്‍മാരുമായി ചേര്‍ന്ന് വിഡിയോ ചെയ്ത് വ്യൂവേഴ്സിന്റെ എണ്ണം വര്‍ധിപ്പിക്കുന്ന പുതിയ രീതി അടുത്ത കാലത്തെ ട്രെന്‍ഡാണ്. ഇതിലൂടെ പുതിയ കാഴ്ചക്കാരെ ഉന്നം വെക്കുന്ന വിപണന തന്ത്രം കൂടിയാണ് പരീക്ഷിക്കപ്പെടുന്നത്. ചില വന്‍കിട യൂട്യൂബര്‍മാര്‍ കോളാബ്രേഷന്‍ ഇടപാടുകള്‍ക്ക് പണം വാങ്ങുന്നുണ്ടെന്ന ആരോപണം വന്നിരുന്നു.
കോവിഡ് ലോക്ക്ഡൗണ്‍ വന്നതോടെ സ്വന്തം യൂട്യൂബ് തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ വിറ്റ് ലക്ഷങ്ങള്‍ നേടിയ നിരവധി സംരംഭകര്‍ കേരളത്തിലുണ്ട്. കോവിഡ് കാലത്ത് ബ്രാന്‍ഡ് ബില്‍ഡിംഗിനായി കോര്‍പ്പറേറ്റ് കമ്പനികള്‍ ഒരുപരിധിവരെ ആശ്രയിക്കുന്നത് യൂട്യൂബ് വ്ളോഗേഴ്സിനെയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് മൂലം ഓരോ വീട്ടിലും ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്താന്‍ യൂട്യൂബ് തെരഞ്ഞെടുക്കുന്നു. അതായത് യൂട്യൂബ് ചാനലിന് പരസ്യത്തിലൂടെ കിട്ടുന്ന വരുമാനം ഭാവിയില്‍ വന്‍തോതില്‍ വര്‍ധിക്കും.



Related Articles
Next Story
Videos
Share it