ദുബായില്‍ എങ്ങനെ ബിസിനസ് തുടങ്ങാം? ഏകദിന ശില്‍പ്പശാല ജൂണ്‍ 15 ന്

Published on

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഷുറാ ബിസിനസ് സെറ്റപ്പമായി ചേര്‍ന്ന് ദുബായില്‍ എങ്ങനെ ബിസിനസ് തുടങ്ങാം എന്ന വിഷയത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍ ജൂണ്‍ 15 ന്് രാവിലെ 11 മണി മുതല്‍ നാല് മണി വരെയാണ് ശില്‍പ്പ ശാല.

ഓരോ വര്‍ഷവും നിരവധി ഇന്ത്യന്‍ സംരംഭകരാണ് ബിസിനസ് തുടങ്ങാനായി യുഎഇയില്‍ എത്തുന്നത്. ഇവരില്‍ പലര്‍ക്കും ശരിയായ മാര്‍ഗ നിര്‍ദേശം ലഭിക്കാത്ത ഒരു അവസ്ഥയാണ് നിലവിലുള്ളത്. അത്തരത്തില്‍ പുതുതായി വരുന്ന സംരംഭകര്‍ക്കും ദിബായില്‍ ബിസിനസ് വളര്‍ത്താന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും സുരക്ഷിതമായൊരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുകയാണ് ശില്‍പ്പശാലയുടെ ലക്ഷ്യം.

യുഎഇയിലെ നിലവിലെ വാണിജ്യ വിപണി ട്രെന്‍ഡുകള്‍, ബിസിനസ് സാധ്യതകള്‍, ചെലവുകള്‍, നിയമപരമായ കാര്യങ്ങള്‍, ദുബായില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ എന്നിവയൊക്കെയാണ് വര്‍ക് ഷോപ്പില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍.

ഷുറാ ബിസിനസ് സെറ്റപ്പ് അഡൈ്വസറും കമ്പനി രൂപീകരണത്തില്‍ പരിജ്ഞാനവുമുള്ള ജേക്കബ് മാത്യുവാണ് ശില്‍പ്പശാലയുടെ അവതാരകനും പ്രഭാഷകനും.

ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് സംശയ നിവാരണത്തിനുള്ള അവസരവും ലഭിക്കും. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 971507775554, 97143510077

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com