ഉണക്കിയ ഏത്തപ്പഴം; കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങാം ലാഭം നല്‍കുന്ന ചെറുകിട ബിസിനസ്

കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ഒരു കാര്‍ഷിക വിളയാണ് ഏത്തപ്പഴം. കര്‍ഷകര്‍ക്ക് പോലും അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഏത്തക്കായക്ക് മതിയായ വില ലഭിക്കുന്നില്ല. കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഏത്തക്കാകയയില്‍ നിന്നും ഉണ്ടാക്കിയെടുത്താല്‍ മാത്രമേ ഈ കാര്‍ഷിക ഉല്‍പ്പന്നത്തെ സംരക്ഷിക്കാന്‍ പറ്റൂ.

മികച്ച വിപണിയും മികച്ച ലാഭവിഹിതവും ഉറപ്പു തരുന്ന ഉല്‍പ്പന്നം കൂടിയാണ് ഉണക്കിയ ഏത്തപ്പഴം. നന്നായി വിളഞ്ഞ നാടന്‍ ഏത്തക്കായ പഴുപ്പിച്ച് അരിഞ്ഞ് ട്രേയില്‍ നിരത്തി ഡ്രയറിന്റെ സഹായത്തോടെ ഉണക്കിയെടുക്കുകയാണ് വേണ്ടത്. മൊത്തമായി വാങ്ങുന്നതിന് ധാരാളം ഏജന്‍സികള്‍ ഈ രംഗത്തുണ്ട്. ഉണക്കിയ പഴങ്ങള്‍ക്ക് രാജ്യാന്തര വിപണിയിലും വലിയ സാധ്യതയുണ്ട്.
ഉല്‍പ്പാദന ശേഷി: 100 കിലോഗ്രാം പ്രതിദിനം
ആവശ്യമായ മെഷിനറികള്‍: സ്ലൈസിംഗ് മെഷീന്‍, ഡ്രയര്‍, വേയിംഗ് ബാലന്‍സ്, പായ്ക്കിംഗ് മെഷീന്‍
അസംസ്‌കൃത വസ്തുക്കള്‍: പാകമായ നാടന്‍ ഏത്തക്കായ, പായ്ക്കിംഗ് സാമഗ്രികള്‍
ഭൂമി/കെട്ടിടം: 300 ചതുരശ്രയടി
വൈദ്യുതി: 10 എച്ച് പി
തൊഴിലാളികള്‍: മൂന്നു പേര്‍
പദ്ധതി ചെലവ്:കെട്ടിടം: 3 ലക്ഷം രൂപ
മെഷിനറികള്‍: 6 ലക്ഷം രൂപ
മറ്റ് ആസ്തികള്‍: 1 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം: 5 ലക്ഷം രൂപ
ആകെ : 15 ലക്ഷം രൂപ
വാര്‍ഷിക വിറ്റുവരവ്: 100X600X300 = 180 ലക്ഷം രൂപ (കിലോഗ്രാമിന് 600 രൂപ നിരക്കില്‍)
നികുതി നല്‍കും മുമ്പ് പ്രതീക്ഷിക്കാവുന്ന കുറഞ്ഞ ലാഭം (30 ശതമാനം): 54 ലക്ഷം രൂപ (പൊതു വിപണിയില്‍ 1500 രൂപയാണ് ഉണക്കിയ പഴത്തിന്റെ വില. മൊത്ത വിതരണക്കാര്‍ക്ക് നല്‍കുന്ന വിലയായാണ് 600 എടുത്തിരിക്കുന്നത്.)


T S Chandran
T S Chandran  

Related Articles

Next Story

Videos

Share it