ഇസ്രയേലിന് വേണ്ടത് 50,000 ഇന്ത്യന്‍ തൊഴിലാളികളെ, മലയാളികളെ കാത്ത് സുവര്‍ണാവസരം; പക്ഷേ ജാഗ്രത വേണം

നേഴ്‌സിംഗ് ഹോം, കൃഷി, നിര്‍മാണ മേഖലയിലാണ് ഇസ്രയേലിന് കൂടുതല്‍ തൊഴിലാളികളെ വേണ്ടത്.
Israel flag, Man looking at job
Image : Canva
Published on

പശ്ചിമേഷ്യന്‍ യുദ്ധത്തിന് താല്ക്കാലിക ശമനമായതോടെ ഇസ്രയേലിലെ വിവിധ തൊഴില്‍ മേഖലകളില്‍ കൂടുതല്‍ ഇന്ത്യക്കാരെ സ്വീകരിച്ചു തുടങ്ങി. 2030ഓടെ 50,000 ഇന്ത്യക്കാരെ ജോലിക്കായി ആവശ്യമുണ്ടെന്ന് അടുത്തിടെ ഇസ്രയേല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്ക് ജോലിക്കായി പോകുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മികച്ച ശമ്പളം, സാമൂഹിക സുരക്ഷ എന്നീ ഘടകങ്ങളാണ് പലരെയും അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്.

നേഴ്‌സിംഗ് ഹോം, കൃഷി, നിര്‍മാണ മേഖലയിലാണ് ഇസ്രയേലിന് കൂടുതല്‍ തൊഴിലാളികളെ വേണ്ടത്. അടുത്ത കാലത്തായി ഇസ്രയേലില്‍ ജോലിക്കായെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ട്.

നിരവധി മലയാളികള്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ട്. നിലവില്‍ 20,000ത്തിലധികം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്.

തട്ടിപ്പുകാര്‍ ചുറ്റും, ശ്രദ്ധിക്കണം

ഇസ്രയേലിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്കയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും മുന്നറിയിപ്പ് നല്കുന്നു. വ്യാജ വെബ്‌സൈറ്റുകളും റിക്രൂട്ട്‌മെന്റ് ഏജന്‍സികളും വഴിയാണ് ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നത്.

  • വിദേശ ജോലി ഓഫര്‍ ലഭിക്കുമ്പോള്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പായും പരിശോധിച്ചിരിക്കണം

  • ഔദ്യോഗിക സര്‍ക്കാര്‍ പോര്‍ട്ടലുകള്‍ വഴിയുള്ള അറിയിപ്പുകള്‍ പിന്തുടരുക.

  • അമിത ശമ്പളമുള്ള വാഗ്ദാനങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. എംബസി, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.

  • മുന്‍കൂര്‍ വലിയ തുക ആവശ്യപ്പെട്ടാല്‍ ജാഗ്രത പാലിക്കുക

  • വിസ, ടിക്കറ്റ്, മെഡിക്കല്‍ പരിശോധന തുടങ്ങിയ പേരുകളില്‍ ലക്ഷങ്ങള്‍ മുന്‍കൂറായി ആവശ്യപ്പെടുന്നത് അപകടസൂചനയാണ്.

  • കമ്പനിയുടെ പേര്, വിലാസം, ജോലിയുടെ സ്വഭാവം, ശമ്പളം, കരാര്‍ കാലാവധി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കുക.

  • കമ്പനിയുടെ യാഥാര്‍ഥ്യം അന്വേഷിക്കുക

  • കമ്പനിക്ക് വെബ്‌സൈറ്റ് ഉണ്ടോ? യഥാര്‍ഥ പ്രവര്‍ത്തനമുണ്ടോ? മറ്റ് ജീവനക്കാരുടെ അനുഭവങ്ങള്‍ എന്താണ്? എന്നിവ പരിശോധിക്കുക.

  • പാസ്‌പോര്‍ട്ട് കൈമാറുമ്പോള്‍ സൂക്ഷിക്കുക

  • അറിയാത്ത വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പാസ്‌പോര്‍ട്ട് ഒറിജിനല്‍ നല്‍കരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com