
ഇന്ത്യയില്‍ തൊഴില്‍ മേഖലയില്‍ അവസരങ്ങള്‍ വര്‍ധിച്ചു വരുന്നതായി കണക്കുകള്‍. കഴിഞ്ഞ എട്ടു മാസമായി കുറഞ്ഞു കൊണ്ടിരുന്ന അവസരങ്ങള്‍ മെയ് മാസത്തില്‍ മെച്ചപ്പെട്ടതായാണ് ജോബ് റേറ്റിംഗ് ഏജന്‍സിയായ ഇന്‍ഡീഡ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. മുന്‍ മാസത്തെ അപേക്ഷിച്ച് 8.9 ശതമാനത്തിന്റെ വളര്‍ച്ചയാണുള്ളത്. അതേസമയം, മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.8 ശതമാനം കുറവാണ്.
2020 ലെ കോവിഡ് കാലം, 2024,2025 എന്നീ വര്‍ഷങ്ങളിലെ തൊഴില്‍ ട്രെന്‍ഡുകളെ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്. കോവിഡിന് മുമ്പുള്ള അവസ്ഥയില്‍ നിന്ന് 80 ശതമാനത്തില്‍ അധികം ഇന്ത്യന്‍ തൊഴില്‍ മേഖല വളര്‍ന്നു. അതേസമയം, യുകെ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് തൊഴില്‍ അവസരങ്ങള്‍ തിരിച്ചെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍ ആരോഗ്യം, വിദ്യാഭ്യാസം, ഉല്‍പാദന മേഖലയിലാണെന്ന് ഇന്‍ഡീഡിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധനായ കല്ലം പിക്കറിംഗ് പറയുന്നു. ആരോഗ്യമേഖലയില്‍ ചൈല്‍ഡ് കെയര്‍, ഹോം കെയര്‍ തുടങ്ങിയ മേഖലകളിലായി 25 ശതമാനം വളര്‍ച്ചയുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ 24 ശതമാനവും മാനുഫാക്ചറിംഗില്‍ 22 ശതമാനവും വളര്‍ച്ചയുണ്ടായി. അതേസമയം, ഡെന്റല്‍ മേഖലയില്‍ 10.2 ശതമാനവും കാര്‍ഷിക മേഖലയില്‍ 8.6 ശതമാനവും സേവന മേഖലയില്‍ 6.8 ശതമാനവും സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റില്‍ 4.2 ശതമാനവും അവസരങ്ങള്‍ കുറയുകയായിരുന്നു.
നിര്‍മിത ബുദ്ധി അടിസ്ഥാനമായ തൊഴില്‍ അവസരങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.5 ശതമാനം വളര്‍ച്ചയുണ്ടായി. ഡാറ്റ അനലിസ്റ്റുകളുടെ ഒഴിവുകളിലേക്ക് ജനറേറ്റീവ് എഐ പരിശീലനം നേടിയവരെ കൂടുതലായി ആവശ്യപ്പെടുന്നുണ്ട്. സോഫ്റ്റ് വെയര്‍, സയന്റിഫിക് റിസര്‍ച്ച് യോഗ്യതയുള്ളവരെക്കാള്‍ ഡിമാന്റാണ് എഐ മേഖലയിലുള്ളത്. കര്‍ണാടകയിലും ആന്ധ്രയിലുമാണ് നിര്‍മിത ബുദ്ധി അറിയുന്നവര്‍ക്ക് കൂടുതല്‍ ഡിമാന്റ്.
Read DhanamOnline in English
Subscribe to Dhanam Magazine