2022ൽ കൂടുതൽ തൊഴിലവസരങ്ങൾ ഈ 3 മേഖലകളിൽ

2022 ൽ ആട്ടോമൊബൈൽ. ഐ ടി /ഐ ടി ഇ എസ്, ഇന്റർനെറ്റ് ബിസിനസ് എന്നീ മേഖലകളിലാണ് ഏറ്റവും അധികം തൊഴിലവസരങ്ങൾ ഉള്ളതെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറി ടാഗ്ഗ്ഡ് എന്ന സംഘടനയും സംയുക്തമായി പ്രസിദ്ധികരിച്ച റിപ്പോർട്ടിൽ പറയുന്നു. പുതിയ നിയമങ്ങളിൽ 31 ശതമാനം വർധനവ് പ്രതീക്ഷിക്കുന്നു.

ഒന്ന് മുതൽ 5 വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്കാണ് ഡിമാൻഡ് കൂടുതൽ. 2022 ൽ 56 % പുതിയ നിയമനങ്ങൾ ആദ്യ ഘട്ട കരിയർ പ്രൊഫെഷനലുകൾകായിരിക്കും ലഭിക്കുക (0 -5 വർഷം പരിചയം ). പുതിയ തൊഴിൽ അവസരങ്ങളിൽ 47 ശതമാനം ഒന്നാം നിരയിൽ പെടാത്ത നഗരങ്ങളിലായിരിക്കും.

കോവിഡ് വ്യാപനം തുടരുന്നു വേളയിലും 2021 ൽ മുൻ വർഷത്തെ അപേക്ഷിച്ച് 34 ശതമാനം അധിക നിയമനങ്ങൾ നടന്നു.ഉൽപാദന, വാഹന നിർമ്മാണ മേഖലകളിൽ മാന്ദ്യം മാറുന്ന സാഹചര്യത്തിൽ 2022 ൽ 31 ശതമാനത്തിൽ അധികം തൊഴിലവസരങ്ങൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബാങ്കിംഗ് ധനകാര്യ മേഖല, ഹെവി എഞ്ചിനിയറിങ്ങ്, ഉൽപാദനം, ഐ ടി, ആഗോള ഇൻ ഹൗസ്‌ കേന്ദ്രങ്ങൾ, ഫാർമ തുടങ്ങിയ മേഖലകളിലും 2022 തൊഴിൽ അവസരങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it