ഏഴാംക്ലാസ് പാസായവരാണോ? കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ തൊഴിലവസരം

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ തൊഴിലവസരം. ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ജനറല്‍ വര്‍ക്കര്‍ (കാന്റീന്‍) എന്ന പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഷിപ്പ് യാര്‍ഡിന്റെ കാന്റീനിലേക്കാണ് ജോലിക്കാരെ തേടുന്നത്. കരാര്‍ നിയമനമാണ്.
പുരുഷന്മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്. 15 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷ മേയ് 22 വരെ സ്വീകരിക്കും. മൂന്നു വര്‍ഷത്തേക്കായിരിക്കും നിയമനം. ആദ്യ വര്‍ഷം മാസശമ്പളം 20,200 രൂപയാണ്.
പ്രായപരിധി
രണ്ടാംവര്‍ഷം 20,800 രൂപയും മൂന്നാംവര്‍ഷം ഇത് 21,500 രൂപയുമാണ്. ഓവര്‍ടൈം ജോലിക്ക് മാസം 5,050 രൂപ വീതം അധികം ലഭിക്കും. പ്രൊവിഡന്റ് ഫണ്ട്, ഇ.എസ്.ഐ എന്നിവയ്ക്ക് അര്‍ഹതയുണ്ടാകും. അപേക്ഷകര്‍ക്ക് 30 വയസ് കഴിയാന്‍ പാടില്ല. ഒ.ബി.സി വിഭാഗക്കാര്‍ക്കു പ്രായപരിധിയില്‍ 3 വര്‍ഷത്തെ ഇളവുണ്ട്.
എഴുത്തുപരീക്ഷയും പ്രാക്ടിക്കല്‍ ടെസ്റ്റും വഴിയാണ് തെരഞ്ഞെടുപ്പ്. 20 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയും 80 മാര്‍ക്കിന്റെ പ്രാക്ടിക്കല്‍ ടെസ്റ്റുമാണുള്ളത്. 200 രൂപയാണ് അപ്ലിക്കേഷന്‍ ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് ഫീസില്ല. www.cochinshipyard.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it