

വിദേശത്തു നിന്ന് ജോലി അവസാനിപ്പിച്ച് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വാഹന ഡീലര്‍മാര്‍ക്ക് കീഴില്‍ തൊഴില്‍ അവസരം. കേരളത്തിലെ പ്രമുഖ വാഹന ഡീലര്‍ മൂന്നു ജില്ലകളിലേക്കാണ് ഇപ്പോള്‍ ജീവനക്കാരെ നിയമിക്കുന്നത്. മടങ്ങിയെത്തിയ പ്രവാസികള്‍ നോര്‍ക്ക വഴിയാണ് അപേക്ഷിക്കേണ്ടത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ഷോറൂം, സര്‍വീസ് സെന്റര്‍ എന്നിവിടങ്ങളിലേക്കാണ് നിയമനം നടക്കുന്നത്. എട്ടു തസ്തികകളിലായി 45 ഒഴിവുകളാണുള്ളത്. ജനറല്‍ മാനേജര്‍,സീനിയര്‍ ടെക്‌നീഷ്യന്‍, സര്‍വീസ് മാനേജര്‍,കസ്റ്റമര്‍ കെയര്‍ മാനേജര്‍, സീനിയര്‍ സര്‍വീസ്/ ബോഡി ഷോപ്പ് അഡ്വൈസർ, റിലേഷന്‍ഷിപ്പ് മാനേജര്‍, സീനിയര്‍ വാറന്റി ഇന്‍ ചാര്‍ജ്, ഡെപ്യുട്ടി മാനേജര്‍ എന്നിവയാണ് തസ്തികകള്‍.
കുറഞ്ഞത് രണ്ട് വര്‍ഷം വിദേശ ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തി ആറ് മാസം കഴിഞ്ഞ നിശ്ചിത യോഗ്യതയുള്ള പ്രവാസികള്‍, പ്രസ്തുത യോഗ്യതയുള്ളവരും സാധുവായ വിസ ഇല്ലാത്തവര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷകന്റെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തിന് താഴെ ആയിരിക്കണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 16 ആണ്. www.norkaroots.org എന്ന വെബ്‌പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine