Begin typing your search above and press return to search.
ലുലുമാളില്‍ നിരവധി തൊഴിലവസരങ്ങള്‍, വിശദാംശങ്ങള്‍ ഇങ്ങനെ
എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പിന് ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി മാളുകളുണ്ട്. സെപ്റ്റംബര്‍ ഒന്‍പതിന് കോഴിക്കോട് പുതിയ മാള്‍ ഉദ്ഘാടനം ചെയ്യാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് ലുലുഗ്രൂപ്പ്. കോഴിക്കോട് ലുലുവിലേക്ക് നേരത്തെ തന്നെ ജീവനക്കാരെ റിക്രൂട്ട് ചെയ്തിരുന്നു. നിലവില്‍ കൊച്ചി ലുലുമാളില്‍ താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വിഷ്വല്‍ മെര്‍ച്ചന്‍ഡൈസര്‍ (ജോബ് കോഡ് VM02)
യോഗ്യത: ഫാഷന്‍ റീട്ടെയ്ല്‍ രംഗത്ത് മൂന്നു വര്‍ഷത്തെ പരിചയം. ഫാഷന്‍ റീട്ടെയ്ല്‍ രംഗത്ത് വിഷ്വല്‍ മര്‍ച്ചന്‍ഡൈസര്‍ എന്ന നിലയില്‍ മികവ് തെളിയിച്ചിരിക്കണം. ഫാഷന്‍ ഡിസൈന്‍ അനുബന്ധ മേഖലയില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.
മെര്‍ച്ചന്‍ഡൈസ് പ്ലാനര്‍ (ജോബ് കോഡ് MP030)
യോഗ്യത: ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ മൂന്നു വര്‍ഷത്തെ പരിചയം. ഫാഷന്‍ ഡിസൈനിലോ അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ. സോഫ്റ്റ്‌വെയറും എക്‌സലും ഉപയോഗിച്ച് ചരക്ക് ആസൂത്രണം ചെയ്യുന്നതിലെ പ്രാവീണ്യം.
ഫിറ്റ് ടെക്‌നീഷ്യന്‍ (ജോബ് കോഡ് FT04)
യോഗ്യത: ഫിറ്റ് ടെക്‌നീഷ്യനായി മൂന്നു വര്‍ഷത്തെ പരിചയം. പാറ്റേണ്‍ നിര്‍മാണത്തിലും ഗ്രേഡിംഗ് സോഫ്റ്റ്‌വെയറിലും പ്രാവീണ്യം. ഫാഷന്‍ ഡിസൈനിലോ അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 12. താല്പര്യമുള്ളവര്‍ career@luluindia.com എന്ന മെയില്‍ ഐഡിയിലേക്ക് അപേക്ഷിക്കുക. മെയില്‍ ടോപിക്കില്‍ ജോബ് കോഡ് രേഖപ്പെടുത്താന്‍ മറക്കരുത്.
കോഴിക്കോട് ലുലു ഒന്‍പതിന്
കോഴിക്കോട് മാളിന്റെ പ്രവര്‍ത്തനം സെപ്തംബര്‍ ഒന്‍പതിന് ആരംഭിക്കും. ഇന്ത്യയിലെ ലുലു മാളിന്റെ ഏഴാമത്തെ മാളാണിത്. ലുലു ഹൈപ്പര്‍ മാർക്കറ്റിനു പുറമേ ഫാഷന്‍, ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡുകളും കോഴിക്കോട് മാളിലുണ്ടാകും. സെപ്തംബര്‍ ഒന്‍പതിന് രാവിലെ 11.30നാണ് ഉദ്ഘാടനം.
Next Story
Videos