308 കാറ്റഗറികളിലേക്ക് വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡ്രൈവർ, കോൺസ്റ്റബിൾ തസ്തികകളില്‍ ഒഴിവുകള്‍

അപേക്ഷിക്കേണ്ട അവസാനതീയതി ജനുവരി 29

കേരള പി.എസ്.സി 308 കാറ്റഗറികളിലേക്ക് വിജ്ഞാപനം ക്ഷണിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡ്രൈവർ, കോൺസ്റ്റബിൾ, സബ് ഇൻസ്പെക്ടർ ട്രെയിനി, സിവിൽ എക്സൈസ് ഓഫീസർ തുടങ്ങിയ ഒഴിവുകളിലേക്കാണ് വിജ്ഞാപനം ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കേണ്ട അവസാനതീയതി ജനുവരി 29 ആണ്.
ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാന തലത്തില്‍ താഴെ പറയുന്ന ഒഴിവുകളാണ് ഉളളത്.
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ലോ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോട്ടൽ മാനേജ്മെന്റ്, സ്‌പെഷ്യലിസ്റ്റ് (മാനസിക), അസിസ്റ്റന്റ് ടൗൺ പ്ലാനർ, അസിസ്റ്റന്റ് ഓഡിറ്റർ, അസിസ്റ്റന്റ് എൻജിനിയർ, ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ- കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഒന്നാംഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/ ഒന്നാംഗ്രേഡ് ഓവർസിയർ (സിവിൽ), ജൂനിയർ ഇൻസ്ട്രക്ടർ, ഫോട്ടോഗ്രാഫർ, വനിതാ പോലീസ് കോൺസ്റ്റബിൾ, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, കെയർ ടേക്കർ (വനിത), ടെക്നോളജിസ്റ്റ്, പോലീസ് കോൺസ്റ്റബിൾ, ഇ.ഇ.ജി. ടെക്നീഷ്യൻ ഗ്രേഡ് II, ഓപ്പറേറ്റർ ഗ്രേഡ് III, അസിസ്റ്റന്റ് മാനേജർ (ബോയിലർ ഓപ്പറേഷൻ), കോൺഫിഡെൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II, ഇലക്‌ട്രീഷ്യൻ-കം-മെക്കാനിക്, അസിസ്റ്റന്റ് എൻജിനിയർ, ലബോറട്ടറി ടെക്നീഷ്യൻ, കാഷ്യർ-കം-അക്കൗണ്ടന്റ്.
ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലത്തില്‍ വിജ്ഞാപനം ചെയ്തിരിക്കുന്ന ഒഴിവുകള്‍ ഇവയാണ്.
ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം), ഹൈസ്കൂൾ ടീച്ചർ (മലയാളം), ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്), ഹൈസ്കൂൾ ടീച്ചർ (ഹിന്ദി), ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്), ഹൈസ്കൂൾ ടീച്ചർ (ഫിസിക്കൽ സയൻസ്), മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ), പ്രീ-പ്രൈമറി ടീച്ചർ (കന്നഡ), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് ) എൽ.പി.എസ്., റീഡർ ഗ്രേഡ് II, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ - ഹിന്ദി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് I, ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II, ആയുർവേദ തെറാപ്പിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II/ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II, ആയുർവേദ തെറാപ്പിസ്റ്റ്, കോപ്പി ഹോൾഡർ (കന്നഡ), ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II / പൗൾട്രി അസിസ്റ്റന്റ്/ മിൽക്ക് റെക്കോഡർ/ സ്റ്റോർ കീപ്പർ/ എന്യൂമറേറ്റർ, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി), ഡ്രൈവർ ഗ്രേഡ് II (LDV)/ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (LDV).
keralapsc.gov.in വെബ്സൈറ്റ് സന്ദര്‍ശിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അതേസമയം, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ (ട്രെയിനി), ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ (വനിത, ട്രെയിനി), ഫയര്‍ ആന്‍ഡ് റെസ്ക്യു (ഡ്രൈവര്‍, ട്രെയിനി), ഫീൽഡ് അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് എഞ്ചിനീയർ, സീനിയർ മാനേജർ, സ്റ്റാഫ് നഴ്‌സ്, ഹൈസ്കൂള്‍ ടീച്ചര്‍ (സംസ്കൃതം), ഹൈസ്കൂള്‍ ടീച്ചര്‍ (ഉര്‍ദു), ആയ തുടങ്ങിയ 82 തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15 ആണ്. എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികകളില്‍‌ അപേക്ഷിക്കാവുന്നതാണ്.

Related Articles
Next Story
Videos
Share it