'കാനഡയില്‍ ഇനിയും അവസരങ്ങളുണ്ട്'

വിദേശ വിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന സാന്റമോണിക്ക സ്റ്റഡി എബ്രോഡ് ഓരോ വര്‍ഷവും വിദേശ പഠനത്തിന് അയക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഈവര്‍ഷം ഒറ്റ ഇന്‍ടേക്കില്‍ 7,236 വിദ്യാര്‍ത്ഥികളെ കാനഡയിലേക്ക് അയച്ച് റെക്കോഡ് നേട്ടവും കൈവരിച്ചു.

സാന്റമോണിക്കയുടെ സേവനം ലഭിച്ചവരുടെ വാക്കുകള്‍ കേട്ടറിഞ്ഞാണ് ഭൂരിഭാഗം പേരും ഞങ്ങളെ തേടിയെത്തുക. ഇതിലും പലമടങ്ങ് അപേക്ഷകരുണ്ട്. അവര്‍ക്ക് അനുയോജ്യമായ കോഴ്സുകളിലേക്കുള്ള സീറ്റുകള്‍ കാനഡയിലെ സര്‍വകലാശാലകളില്‍ ഇല്ലാത്തതുകൊണ്ട് മാത്രമാണ് അവര്‍ക്കെല്ലാം പോകാന്‍ പറ്റാതിരുന്നത്.

സാധ്യതകള്‍ അവസാനിക്കുന്നില്ല

ഇത്രയേറെ കുട്ടികളെ കാനഡയിലേക്ക് അയച്ചാല്‍ അവിടെ ഇവര്‍ക്ക് ജോലി സാധ്യതയുണ്ടോ എന്ന സംശയം പലരും ചോദിക്കാറുണ്ട്. ഇന്ത്യയുടെ പലമടങ്ങ് വലിപ്പമുള്ള രാജ്യമാണത്. അവിടെയുള്ള നാല് കോടി ജനങ്ങളില്‍ രണ്ട് കോടിയോളം പേര്‍ മുതിര്‍ന്ന പൗരന്മാരാണ്.

STEM (സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിംഗ്, മാത്ത്സ്) കോഴ്സുകളിലേക്കാണ് വിദ്യാര്‍ത്ഥികളെ അയക്കുന്നത്. ഇത്തരം കോഴ്സുകള്‍ക്ക് ജോലി സാധ്യതയേറെയാണ്. അത് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാതിരുന്നിട്ടില്ല. പഠിക്കാന്‍ തയാറായി തന്നെ വേണം കാനഡയിലേക്ക് പോകാന്‍. കേരളത്തിലെ കുട്ടികള്‍ മിടുക്കരാണ്. കഠിനാധ്വാനം ചെയ്യാനും മടിയില്ല. വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ ലഭിക്കാന്‍ സാധിക്കുന്ന കോഴ്സുകള്‍ പഠിച്ചാല്‍ ജോലിയും അവിടുത്തെ സ്ഥിരതാമസക്കാര്യവുമൊക്കെ പ്രയാസമുള്ളതാകില്ല.

അവസരം മുതലാക്കണം

അടുത്തിടെ യു.എന്‍ ഉദ്യോഗസ്ഥനായ ഡോ. മുരളി തുമ്മാരുകുടി സാന്റമോണിക്കയുടെ ഓഫീസില്‍ സന്ദര്‍ശനം നടത്തി. അദ്ദേഹം പറഞ്ഞത്, കേരളത്തില്‍ ഒരു വര്‍ഷം പഠിച്ചിറങ്ങുന്ന എല്ലാ പ്ലസ് ടു വിദ്യാര്‍ത്ഥികളും ഒന്നിച്ച് കാനഡയിലേക്ക് ചേക്കേറിയാല്‍ പോലും അവസരങ്ങളുണ്ടാകുമെന്നാണ്. അത്രയേറെ സാധ്യത ആ രാജ്യം തുറന്നിടുന്നുണ്ട്. മലയാളികള്‍ അത് ഉപയോഗിച്ചില്ലെങ്കില്‍ മറ്റാരെങ്കിലും ഉപയോഗിക്കും.

ഇന്ത്യയില്‍ നിന്ന് വിദേശ പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളില്‍ 3.5-4 ശതമാനം പേര്‍ മാത്രമാണ് മലയാളികള്‍. കാനഡയില്‍ ചെന്ന് ഇറങ്ങുമ്പോള്‍ തന്നെ പാര്‍ടൈം ജോലി കിട്ടുന്നതിന് മുന്‍തൂക്കം നല്‍കാതെ അവിടത്തെ ജോബ് മാര്‍ക്കറ്റ് പഠനപ്രകാരം ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ മുതലെടുക്കാനുള്ള കോഴ്സുകള്‍ പഠിക്കണം.

ലോകത്തെ എല്ലാ പ്രധാന വിദ്യാഭ്യാസ ഡെസ്റ്റിനേഷനുകളിലേക്കും വിദ്യാര്‍ത്ഥികളെ അയക്കുന്ന സാന്റമോണിക്കയ്ക്ക് 50ല്‍ അധികം രാജ്യങ്ങളിലായി 700ല്‍ അധികം പാര്‍ട്നര്‍ യൂണിവേഴ്സിറ്റികളുണ്ട്. ഐ.ഇ.എല്‍.ടി.എസ്., ഒ.ഇ.ടി അടക്കം ആഗോള തലത്തിലെ എല്ലാ പ്രധാന ഭാഷാ പരീക്ഷകള്‍ക്കുള്ള പരിശീലനം സാന്റമോണിക്ക ലഭ്യമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രാവല്‍, ഫോറെക്സ് സേവനങ്ങളും നല്‍കുന്നുണ്ട്.

(Originally published in Dhanam Business Magazine August 31 issue)

Related Articles

Next Story

Videos

Share it