

മിഡില്‍ ഈസ്റ്റിലെ ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. നവംബര്‍ 5 വ്യാഴാഴ്ച തൃശൂര്‍ ഹയാത്ത് റീജന്‍സിയില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയാണ് അഭിമുഖം.
മാനേജ്മെന്റ് ട്രെയിനി, ജൂനിയര്‍ അക്കൗണ്ടന്റ്, സെയില്‍സ്മാന്‍, കാഷ്യര്‍ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് നിയമനം. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, യാത്രാസൗകര്യം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും.
മാനേജ്മെന്റ് ട്രെയിനി: എംബിഎ ബിരുദവും റീട്ടെയില്‍ സ്റ്റോറുകളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം 30 വയസില്‍ താഴെ.
ജൂനിയര്‍ അക്കൗണ്ടന്റ്: എംകോം ബിരുദവും അക്കൗണ്ട്സ് വിഭാഗത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. പ്രായപരിധി 30 വയസില്‍ താഴെ.
സെയില്‍സ്മാന്‍/കാഷ്യര്‍: പ്ലസ്ടു യോഗ്യതയും വസ്ത്രവ്യാപാരം, സാരി, പാദരക്ഷകള്‍, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ മേഖലകളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 20 മുതല്‍ 28 വയസ് വരെ.
ഇതിന് പുറമെ ബുച്ചര്‍, ഫിഷ് മംഗര്‍, കുക്ക്, സെക്യൂരിറ്റി ജീവനക്കാര്‍, ഇലക്ട്രീഷ്യന്‍, ബേക്കര്‍, മലബാര്‍ സ്നാക്സ് മേക്കര്‍, ആര്‍ട്ടിസ്റ്റ് തുടങ്ങിയ തസ്തികകളിലും ഒഴിവുകളുണ്ട്. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്. ഈ തസ്തികകളിലേക്കുള്ള പ്രായപരിധി 40 വയസില്‍ താഴെയാണ്.
അഭിമുഖത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒറിജിനല്‍ പാസ്പോര്‍ട്ട്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുകളും കൈവശം കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 75938 12223, 75938 12225.
Read DhanamOnline in English
Subscribe to Dhanam Magazine