ഗൂഗിള്‍ മുതല്‍ സ്റ്റാന്‍ഫോര്‍ഡ് വരെ; കോഴ്‌സെറയിലെ ഇന്ത്യക്കാര്‍

ഇന്ത്യയില്‍ കോഴ്‌സെറ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുന്നു. പ്രമുഖ സ്ഥാപനങ്ങളുടെയും സര്‍വകലാശലകളുടെയും കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിക്കാന്‍ അവസരം ഒരുക്കുന്ന പ്ലാറ്റ്‌ഫോമാണ് കോഴ്‌സെറ. 2022ല്‍ ഇതുവരെ 16 ദശലക്ഷത്തോളം ഇന്ത്യക്കാരാണ് കോഴ്‌സെറയുടെ സേവനം ഉപയോഗപ്പെടുത്തിയത്. യുഎസ് സ്ഥാപനമായ കോഴ്‌സെറയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ.

ആഗോളതലത്തില്‍ 113 ദശലക്ഷത്തോളം ഉപഭോക്താക്കളാണ് കോഴ്‌സെറയ്ക്കുത്. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം പേര്‍ പഠിച്ച 10 കോഴ്‌സുകള്‍ ഇവയാണ്.

ഫൗണ്ടേഷന്‍: ഡാറ്റ, ഡാറ്റ, എവിരിവെയര്‍- ഗൂഗിള്‍ ഡാറ്റ അനലിറ്റിക്‌സ് സര്‍ട്ടിഫിക്കറ്റിലെ ആദ്യ ഫൗണ്ടേഷന്‍ കോഴ്‌സാണിത്. ഡാറ്റ അനലിറ്റിക്‌സ് മേഖലയില്‍ ജോലി നേടാന്‍ സഹായിക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം

ക്രാഷ് കോഴ്‌സ് ഓണ്‍ പൈഥണ്‍- കോഡിംഗിന് ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ ഭാഷയാണ് പൈഥണ്‍. കംപ്യൂട്ടറില്‍ പ്രാഥമിക പരിജ്ഞാനം മാത്രം മതി എന്നതാണ് ഈ കോഴ്‌സിനെ ആകര്‍ഷകമാക്കുന്നത്. മിഷിഗണ്‍ സര്‍വകലാശാലയാണ് കോഴ്‌സിന്റെ നടത്തിപ്പുകാര്‍

മെഷീന്‍ ലേണിംഗ്- സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല നടത്തുന്ന മെഷീന്‍ ലേണിംഗ് ആണ് ഇന്ത്യയില്‍ ഡിമാന്‍ഡുള്ള മറ്റൊരു കോഴ്‌സ്. മെഷീണ്‍ ലേണിംഗിന്റെ അടിസ്ഥാന പാഠങ്ങളും എങ്ങനെ ഒരു എഐ ആപ്ലിക്കേഷന്‍ നിര്‍മിക്കാം എന്നതുമാണ് ഈ കോഴ്‌സിലൂടെ പഠിപ്പിക്കുന്നത്.

ഫൗണ്ടേഷന്‍സ് ഓഫ് പ്രോജക്ട് മാനേജ്‌മെന്റ്- എന്‍ട്രി-ലെവല്‍ പ്രോജക്ട് മാനേജ്‌മെന്റ് ജോലികള്‍ക്ക് ഉതകുന്നതാണ് ഈ കോഴ്‌സ്. ആറുസീരിസുകള്‍ അടങ്ങുന്ന സീരീസിലെ ആദ്യഭാഗമാണ് ഫൗണ്ടേഷന്‍സ് ഓഫ് പ്രോജക്ട് മാനേജ്‌മെന്റ്. കോഴ്‌സിന്റെ നടത്തിപ്പുകാര്‍ ഗൂഗിളാണ്.

ഫൗണ്ടേഷന്‍സ് ഓഫ് യൂസര്‍ എക്‌സ്പീരിയന്‍സ് (UX) ഡിസൈന്‍- രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള മറ്റൊരു ഗുഗിള്‍ സീരീസാണിത്. ഏഴ് കോഴ്‌സുകള്‍ അടങ്ങുന്ന സീരിസ് പൂര്‍ത്തിയാവുന്നവര്‍ക്ക് മേഖലയിലെ എന്‍ട്രി-ലെവല്‍ ജോലികള്‍ക്ക് അപേക്ഷിക്കാം.

എച്ച്ടിഎംഎല്‍, സിഎസ്എസ് ആന്‍ഡ് ജാവ സ്‌ക്രിപ്റ്റ് ഫോര്‍ വെബ് ഡെവലപേഴ്‌സ്- ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയാണ് ഈ കോഴ്‌സ് നടത്തുന്നത്. എച്ച്ടിഎംഎല്‍, സിഎസ്എസ്, ജാവ എന്നീ വെബ് ഭാഷകള്‍ പുതിയ കാലത്തെ വെബ് പേജുകളില്‍ എങ്ങനെ ഉപയോഗിക്കാം എന്നതാണ് കോഴ്‌സിന്റെ ഉള്ളടക്കം.

ഇംഗ്ലീഷ് ഫോര്‍ കരിയര്‍ ഡെവലപ്‌മെന്റ്- തൊഴിലിടങ്ങളിലെ ഇംഗ്ലൂഷ് ഉപയോഗം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കോഴ്‌സാണ് ഇംഗ്ലീഷ് ഫോര്‍ കരിയര്‍ ഡെവലപ്‌മെന്റ്. യുഎസിലെ ഇന്റര്‍വ്യൂ, തൊഴിലന്വേഷണം, അപേക്ഷ അയക്കല്‍ തുടങ്ങിയ കാര്യങ്ങളും കോഴ്‌സിന്‍െ ഭാഗമാണ്. പെന്‍സില്‍വാനിയ സര്‍വകലാശലയാണ് കോഴ്‌സിന്റെ നടത്തിപ്പുകാര്‍.

ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ്- സെക്യൂരിറ്റീസ്, ഇന്‍ഷുറന്‍സ്, ബാങ്കിംഗ് മേഖലയെക്കുറിച്ച് അറിവ് നേടാന്‍ സഹായിക്കുന്ന കോഴ്‌സാണ് ഇത്. യെയ്ല്‍ സര്‍വകലാശാലയാണ് കോഴ്‌സ് നടത്തുന്നത്. റിസ്‌ക് മാനേജ്‌മെന്റ്, ബിഹേവിയറല്‍ ഫിനാന്‍സ് എന്നിവയും കോഴ്‌സിന്റെ ഭാഗമാണ്.

ആസ്‌ക് ക്വസ്റ്റിന്‍സ് ടു മേക്ക് ഡാറ്റ ഡ്രിവണ്‍ ഡിസിഷന്‍സ്- ഗൂഗള്‍ ഡാറ്റ അനലിറ്റിക്‌സ് സര്‍ട്ടിഫിക്കറ്റിന്റെ ഭാഗമായ രണ്ടാമത്തെ കോഴ്‌സാണിത്.

Related Articles
Next Story
Videos
Share it