Begin typing your search above and press return to search.
എന്‍എഫ്ടി ഫോട്ടോഗ്രഫി സാധ്യതകളുടെ പുതിയലോകം
വലിയ തോതിലുള്ള സാമ്പത്തിക ക്രയവിക്രയം തന്നെ നടക്കുന്ന മേഖലയാണ് ഇന്ന് ഫോട്ടോഗ്രഫി. സ്റ്റോക്ക് ഫോട്ടോ വില്‍പ്പന, ഫ്രീലാന്‍സ് ഫോട്ടോഗ്രഫിക്കു പുറമെ, പ്രൊഫഷണല്‍ ഫോട്ടോഗ്രഫിയും നല്ല വരുമാനമാണ് ഫോട്ടോഗ്രഫര്‍മാര്‍ക്ക് നല്‍കുന്നത്. സ്റ്റോക്ക് ഫോട്ടോ വില്‍പ്പന പോലെ, ഇന്റര്‍നെറ്റ് ലോകത്ത് തുറന്നുവന്ന പുതിയൊരു സാധ്യതയാണ് എന്‍എഫ്ടി ഫോട്ടോഗ്രഫി.
ഈയിടെ വളരെ വ്യാപകമായ എന്‍എഫ്ടി കലാസൃഷ്ടികളില്‍ പ്രബലമായ ഒരു പങ്ക് തന്നെ ഇന്ന് ഫോട്ടോഗ്രഫിക്കുണ്ട്. 2021-ന്റെ സിംഹഭാഗവും ലാന്‍ഡ്സ്‌കേപ്പ് ഫോട്ടോഗ്രഫി വര്‍ക്കുകള്‍ ആയിരുന്നു മിക്ക എന്‍എഫ്ടി പ്ലാറ്റ്‌ഫോമുകളിലും ശ്രദ്ധ നേടിയ ഫോട്ടോഗ്രഫി ഇനം. 2021 പകുതിയോടെ അവ മറ്റ് ഫോട്ടോഗ്രഫി ജോണറുകളിലേക്കും വഴിമാറി. സ്ട്രീറ്റ് ഫോട്ടോഗ്രഫി, പോര്‍ട്രൈറ്റ് ഫോട്ടോഗ്രാഫി, ഫൈന്‍ ആര്‍ട്ട് ഫോട്ടോഗ്രഫി തുടങ്ങിയ മറ്റു തീമുകളും ജനശ്രദ്ധ നേടി.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എന്‍എഫ്ടി ഫോട്ടോഗ്രഫിയുടെ മൂല്യം വര്‍ധിച്ചതായി പല കണക്കുകളും വെളിപ്പെടുത്തുന്നു. ഫോട്ടോഗ്രഫി ഫണ്ടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ക്വാണ്ടം പോലുള്ള കമ്പനികളും ഇന്ന് എന്‍എഫ്ടി രംഗത്തു സജീവമാണ്. സ്റ്റാന്‍ഡ്-എലോണ്‍ അഥവാ ഒറ്റപ്പെട്ട വര്‍ക്കുകളായിട്ടോ ഒരു പൊതു തീമില്‍ ഉള്‍പ്പെടുന്ന ചിത്രശേഖരമായിട്ടോ എന്‍എഫ്ടി ഫോട്ടോഗ്രാഫിയില്‍ കലാസൃഷ്ടികളെ തരം തിരിക്കാവുന്നതാണ്.
എങ്ങനെ എന്‍എഫ്ടിയാക്കാം?
ഏതൊരു ഫോട്ടോഗ്രഫി പ്രേമിക്കും അനായാസം തങ്ങളുടെ വര്‍ക്കുകള്‍ എന്‍എഫ്ടിയാക്കുവാനുള്ള നിരവധി എന്‍എഫ്ടി വിപണികള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എഥറിയം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ റെയര്‍, ഫൗണ്ടേഷന്‍, ഓപെന്‍സീ എന്നീ വിപണികള്‍ മുതല്‍ താരതമ്യേന ചെലവ് കുറഞ്ഞ ടെസോസ് അടിസ്ഥാനമായ ഹിക്-എട്-നങ്ക് (ഹെന്‍), കലാമിന്റ്, ഒബ്ജക്ട്, വേഴ്സം, സ്ലെയ്ക്ക തുടങ്ങിയ ഒട്ടനവധി പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് ഒരു ആര്‍ട്ടിസ്റ്റിനു മുന്നില്‍ അളവറ്റ സാധ്യതകള്‍ തുറന്നിടുന്നു.
എഥറിയത്തിന്റെ വിനിമയ നിരക്ക് അധികമായതിനാല്‍ ഒരുപക്ഷേ, എന്‍എഫ്ടിയിലെ തുടക്കക്കാരനായ ഒരു ഫോട്ടോഗ്രഫര്‍ക്ക്, ടെസോസ് വിപണികളാണ് കൂടുതല്‍ അനുയോജ്യം. ഒരു ടെസോസ് ടോക്കന്റെ മൂല്യം ഏകദേശം മുന്നൂറു മുതല്‍ അഞ്ഞൂറ് രൂപയുടെ ഇടയിലാണ് സാധാരണയായി കണ്ടുവരുന്നത്. ബജറ്റ് മൂല്യം, വളരെ കുറഞ്ഞ ഇടപാട് നിരക്ക് എന്നിങ്ങനെ പല നേട്ടങ്ങള്‍ എഥറിയം പ്ലാറ്റ്‌ഫോമുകളേക്കാള്‍ തുടക്കക്കാരെ ടെസോസ് പ്ലാറ്റ്‌ഫോമുകളിലേക്ക് അടുപ്പിക്കുന്നു.
(ചലച്ചിത്ര താരങ്ങളായ കുനാല്‍ കപൂറിന്റെയും റിമ കല്ലിങ്കലി
ന്റെയും, പിന്നണി ഗായിക ഗൗരി ലക്ഷ്മിയുടെയും എന്‍എഫ്ടി
സഹായിയാണ് ലേഖകന്‍. ഇതിനകം മഹേഷ് മൂന്നു ലക്ഷത്തോളം
രൂപയുടെ എന്‍എഫ്ടി ഫോട്ടോകള്‍ വിറ്റിട്ടുï്.)
Next Story
Videos