

ഫ്രെഷേഴ്സ് 2022 ജൂലൈ-ഡിസംബർ കാലയളവിൽ തൊഴിൽ അവസരങ്ങൾ മൂന്നിരട്ടി വർധിച്ചതായി, ടീം ലീസ് എന്ന സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ഫ്രഷേഴ്‌സിനെ വേണ്ട മേഖലകൾ -ഐ ടി , ഇകൊമേഴ്സ്, ടെലികോം, ടെക്ക് സ്റ്റാർട്ടപ്പ്, എഞ്ചിനിയറിംഗ് എന്നിവയാണ്.
ജോലി ലഭിക്കാൻ കൂടുതൽ സാധ്യത ഉള്ള കോഴ്‌സുകൾ - ബ്ലോക്ക് ചെയിൻ, ബയോടെക്‌നോളജി, സൈബർ സെക്യൂരിറ്റി. ക്‌ളൗഡ് കമ്പ്യൂട്ടിങ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയാണ്. അഫിലിയേറ്റ് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, മോളികുലാർ ബിയോളജിസ്റ്റ്, ബാക്ക് എൻഡ് ഡെവലപ്പർ എന്നി ജോലികൾക്ക് ഡിമാൻഡ് ഏറെയാണ്. ബാംഗ്ളൂർ, മുംബൈ, ഡൽഹി എന്നി നഗരങ്ങളിലാണ് ജോലി സാധ്യത കൂടുതൽ.
പ്രശ്‌ന പരിഹാരം, തീരുമാന മെടുക്കൽ, ആശയ വിനിമയം, സഹകരിച്ചുള്ള പ്രവർത്തനം എന്നിവയിൽ മികവ് തെളിയുക്കുന്നവർക്ക് തൊഴിൽ അവസരങ്ങൾ കൂടുതൽ ലഭിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine