Begin typing your search above and press return to search.
ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ വ്യക്തമാക്കുന്നു, 'ഫാര്‍മ കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി തിളങ്ങും!'
അലോപ്പതി ഫാര്‍മ കമ്പനികള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതകളുണ്ട്. മറ്റു സംസ്ഥാനങ്ങളിലൊക്കെ ഇത്തരം കമ്പനികള്‍ വ്യാപകമാണെങ്കിലും അനുകൂല സാഹചര്യങ്ങള്‍ ഏറെയുള്ള കേരളത്തില്‍ കുറവാണ്. മികച്ച ആര്‍ & ഡി സൗകര്യങ്ങളോടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ഉന്നത നിലവാരം പുലര്‍ത്തുന്ന കമ്പനികള്‍ക്കാണ് സാധ്യത.
ഉന്നത വിദ്യാഭ്യാസ രംഗത്തും കേരളത്തിന് ഇനി സാധ്യതകളുണ്ട്. വിദേശത്തു നിന്നു പോലും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന മികച്ച നിലവാരത്തിലുള്ളതായിരിക്കണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പോലെയുള്ള രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന സ്ഥാപനത്തിന് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയും. ഇപ്പോഴും അന്യസംസ്ഥാനങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനാവുന്ന ഒരു സ്ഥാപനവും കേരളത്തിലില്ല. വലിയ നിക്ഷേപം വേണ്ടി വരും എന്നതു പോലെ മികച്ച വരുമാനവും അത് നല്‍കും.
വന്‍തോതിലുള്ള ഭൂമിയുടെ ലഭ്യത കേരളത്തില്‍ കുറവാണ്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ മുന്നേറ്റം അനിവാര്യവും. അതുകൊണ്ട് ഹൈഡ്രോപോണിക്, അക്വാപോണിക് കൃഷി രീതിക്ക് വലിയ സാധ്യതകളുണ്ട്. പച്ചക്കറികളും മീനുമൊക്കെ ഇങ്ങനെ കൃഷി ചെയ്യാനാകും. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് ലഭിക്കും എന്നതാണ് പ്രത്യേകത. കൂട്ടായ്മയിലൂടെ മറ്റൊരാളുടെ സ്ഥലം പാട്ടത്തിനെടുത്തുപോലും മികച്ച രീതിയില്‍ ചെയ്യാനാവും.
(ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ച അവസരങ്ങളെക്കുറിച്ച് തയ്യാറാക്കിയ ലേഖനത്തില്‍ നിന്ന്)
Next Story
Videos