ആവശ്യക്കാരേറെയുള്ള പി വി സി ഉല്‍പ്പന്നത്തിലൂടെ സംരംഭകവിജയം നേടൂ

പി വി സി റെസിനില്‍ നിന്നും നിര്‍മിക്കപ്പെടുന്ന പി വി സി ഫോം ബോര്‍ഡുകള്‍ക്ക് ഒട്ടനവധി ഉപയോഗങ്ങളും ഗുണങ്ങളും ഉണ്ട്്. പ്ലൈവുഡുമായി തട്ടിച്ചു നോക്കുമ്പോള്‍ കൂടുതല്‍ ബലം, മികച്ച ഫിനിഷിംഗ്, ജലാംശം ആഗിരണം ചെയ്യുന്നില്ല തുടങ്ങി നിരവധി മേന്മകള്‍ ഇതിനുണ്ട്. കണ്ണാടി പോലെ വെട്ടത്തിളങ്ങുന്ന പലകയായി വിവിധ തലങ്ങളില്‍ ഇതുപയോഗിക്കാം.

മികച്ചൊരു സംരംഭക അവസരമാണ് ഇത് നല്‍കുന്നത്. പി വി സി ബോര്‍ഡുകള്‍ റീസൈക്ലിംഗ് നടത്താനാകും എന്നതിനാല്‍ പരിസ്ഥിതിക്ക് ദോഷം വരുത്തുന്നില്ല എന്നു മാത്രമല്ല, നല്ല വിലയും ലഭിക്കും.
ഉല്‍പ്പാദന ശേഷി
: 1350 മെട്രിക് ടണ്‍/ പ്രതിവര്‍ഷം
ആവശ്യമായ മെഷിനറികള്‍: പി വി സി ഫോം
ബാര്‍ഡ്, എക്‌സ്ട്ര്യൂഡര്‍, ചില്ലര്‍, ക്രഷര്‍, മിക്‌സര്‍, ടാങ്കുകള്‍, കൂളിംഗ് ടവര്‍ തുടങ്ങിയവ
ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍:
പി വി സി ഗ്രാന്യൂള്‍സ്, വുഡ് പൗഡര്‍, ഫോം മോഡിഫയര്‍, എ സി ഫോം ഏജന്റ്, എന്‍ സി ഏജന്റ്, ലൂബ്രിക്കന്റ്‌സ്, വാക്‌സ് സ്റ്റെബിലൈസര്‍ മുതലായവ. (ഡബ്ല്യു പി സി ബോര്‍ഡുകള്‍ക്ക് വുഡ് പൗഡര്‍ ഉപയോഗിക്കുന്നു)
വൈദ്യുതി: 300 എച്ച് പി
കെട്ടിടം: 50 ലക്ഷം രൂപ
മെഷിനറികള്‍: 109 ലക്ഷം രൂപ
മറ്റ് ആസ്തികള്‍: 20 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം: 140 ലക്ഷം രൂപ
ആകെ: 319 ലക്ഷം രൂപ
വാര്‍ഷിക വിറ്റുവരവ്: 1262500 x 80 = 10.10 കോടി രൂപ
(12,62,500 ചതുരശ്രയടി 80 രൂപ നിരക്കില്‍)
പ്രതീക്ഷിക്കാവുന്ന അറ്റാദായം: 2.53 കോടി രൂപ


Related Articles
Next Story
Videos
Share it