Begin typing your search above and press return to search.
റീറ്റെയ്ല്‍ മേഖലയില്‍ വരാനിരിക്കുന്നത് 2.5 കോടി പുതിയ തൊഴിലവസരങ്ങള്‍; നാസ്‌കോം, ടെക്‌നോപാക് സര്‍വേ
ഇന്ത്യന്‍ റീറ്റെയ്ല്‍ മേഖലയില്‍ 2030 ഓടെ 25 ദശലക്ഷം (രണ്ടര കോടി ) പുതിയ തൊഴിലവസരങ്ങള്‍ വന്നെത്തുമെന്ന് നാസ്‌കോം, ടെക്‌നോപാക് സര്‍വേ ഫലം. 360 ലേറെ റീറ്റെയ്ല്‍ പങ്കാളികളില്‍ നടത്തിയ സര്‍വേയില്‍ 79% പേര്‍ അഭിപ്രായപ്പെട്ടത് ഇന്ത്യന്‍ റീറ്റെയ്ല്‍ മേഖല സാങ്കേതികവിദ്യയുടെ സഹായത്തോടെ വളര്‍ച്ച പ്രാപിക്കുമെന്നാണ്. ഇതില്‍ 50 ശതമാനവും ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സംയോജിച്ചുള്ള ഒരു ഹൈബ്രിഡ് മോഡല്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
നാസ്‌കോം, ടെക്‌നോപാക് സര്‍വേ പ്രകാരം, 2020 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ചേര്‍ക്കപ്പെട്ട 35 ദശലക്ഷത്തിലധികം ജീവനക്കാരുള്ള മൊത്തം കണക്കില്‍ എട്ട് ശതമാനം റീറ്റൈയ്ല്‍ വിഭാഗമാണ്. 'സദാ മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുന്‍ഗണനകളില്‍ കോവിഡ് കാലം ഏറെ സ്വാധീനം ചെലുത്തി.
റീറ്റെയില്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തെ നിര്‍വചിക്കുന്ന ഓണ്‍ലൈന്‍, ഓഫ്ലൈന്‍ രീതികളിലേക്ക് അത് മാറി. തൊഴില്‍ വളര്‍ച്ച, കയറ്റുമതി, എംഎസ്എംഇകളുടെ വലിയ പങ്കാളിത്തമുള്ള ഒരു റീറ്റെയ്ല്‍ പരിസ്ഥിതി വ്യവസ്ഥ ഇവിടെ ഏറെ സാധ്യതകള്‍ സൃഷ്ടിക്കും, ''നിതി അയോഗ് സിഇഒ അമിതാഭ് കാന്ത് വ്യക്തമാക്കി.
ആകെ പ്രതികരിച്ചവരില്‍ 70 ശതമാനം പേര്‍ക്കും ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സംരംഭങ്ങളോട് ക്രിയാത്മകമായ വീക്ഷണമാണ് ഉള്ളത്. ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ഹൈബ്രിഡ് മോഡലിനോടുള്ള അവബോധവും ഓണ്‍ലൈന്‍ സ്വീകരിക്കാനുള്ള സന്നദ്ധതയും വര്‍ധിച്ചുവരികയാണെന്നും വ്യക്തമാണ്. ഇത്തരത്തില്‍ സാങ്കേതിക വിദ്യാ രംഗത്ത് തൊഴിലവസരങ്ങളും വര്‍ധിക്കും.
'റീറ്റെയ്ല്‍ 4.0 അതിവേഗം ഓണ്‍ലൈന്‍ + ഓഫ്ലൈന്‍ റീട്ടെയില്‍ മോഡലുകളിലേക്ക് വികസിച്ചുകൊണ്ടിരിക്കുന്നു, അത് വര്‍ധിച്ചുവരുന്ന സാമ്പത്തിക സംഭാവന, തൊഴില്‍ വളര്‍ച്ച, കയറ്റുമതി എന്നിവ കൊണ്ടുവരും. ഇത് നേടുന്നതിന്, റീറ്റൈയ്ല്‍ മേഖലയിലുള്ളവര്‍, നയകര്‍ത്താക്കളും സാങ്കേതികപരമായി പിന്തുണയ്ക്കുന്നവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമാണ്. ഇത് വരും വര്‍ഷങ്ങളില്‍ ഈ മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും, ''നാസ്‌കോം പ്രസിഡന്റ് ഡെബ്ജാനി ഘോഷ് പറഞ്ഞു.
Next Story