ഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യ, മാറ്റങ്ങള്‍ ഇവയാണ്

സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ മേഖലയില്‍ പരിഷ്കാരങ്ങള്‍

തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കുകയാണ് സൗദി അറേബ്യ. സൗദി അറേബ്യയിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍. അതുകൊണ്ടു തന്നെ തൊഴിൽ വീസ നിയമങ്ങൾ കര്‍ശനമാക്കുന്നത് കൂടുതല്‍ ബാധിക്കുക ഇന്ത്യക്കാരെയാണ്.
സൗദി അറേബ്യയിലേക്ക് തൊഴിൽ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ അവരുടെ പ്രൊഫഷണൽ, അക്കാദമിക് യോഗ്യതകളുടെ മുൻകൂർ വെരിഫിക്കേഷൻ ഇനി പൂർത്തിയാക്കണം. സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് രാജ്യം തൊഴിൽ മേഖലയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടു വരുന്നത്.
അതേസമയം, പ്രവാസികൾക്ക് അവരുടെ ഇഖാമ അല്ലെങ്കിൽ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് എക്സിറ്റ്, റീ-എൻട്രി വീസകൾ നീട്ടുന്നതിന് ഉളള നിയമങ്ങളും പരിഷ്കരിച്ചിട്ടുണ്ട്.

തൊഴിൽ വീസയ്ക്ക് എങ്ങനെ അപേക്ഷിക്കാം

ഒരു ജോബ് ഓഫർ ഉറപ്പാക്കുക: നിങ്ങളുടെ സ്പോൺസറായി പ്രവർത്തിക്കാൻ തയ്യാറുള്ള സൗദി ആസ്ഥാനമായുള്ള കമ്പനിയിൽ നിന്ന് തൊഴിൽ നേടുക.
ക്ഷണ കത്ത് സ്വീകരിക്കുക: സൗദി വിദേശകാര്യ മന്ത്രാലയവും (MOFA) സൗദി ചേംബർ ഓഫ് കൊമേഴ്‌സും സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ക്ഷണക്കത്ത് നിങ്ങളുടെ തൊഴിലുടമ നൽകുന്നതാണ്.
ആവശ്യമായ രേഖകൾ തയ്യാറാക്കുക:
കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ള രണ്ട് ഒഴിഞ്ഞ പേജുകളുള്ള പാസ്‌പോർട്ട്
പൂരിപ്പിച്ച വീസ അപേക്ഷാ ഫോം.
വെള്ള പശ്ചാത്തലത്തില്‍ എടുത്ത രണ്ട് പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോകൾ.
ഒപ്പിട്ട തൊഴിൽ കരാർ.
സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ, പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ.
ജോലിക്കുള്ള യോഗ്യത ഉറപ്പാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്.
വീസ അപേക്ഷ സമർപ്പിക്കുക: നിങ്ങളുടെ അപേക്ഷയും രേഖകളും അടുത്തുള്ള സൗദി എംബസിയിലോ കോൺസുലേറ്റിലോ സമർപ്പിക്കുക.
വീസ ഫീസ് അടയ്ക്കുക: വീസ തരം അനുസരിച്ച് ഫീസ് വ്യത്യാസപ്പെടുന്നു.
സിംഗിൾ എൻട്രി വർക്ക് വീസ: സൗദി റിയാല്‍ (SAR) 2,000 (ഏകദേശം 43,800 രൂപ).
മൾട്ടിപ്പിൾ എൻട്രി വർക്ക് വീസ: SAR 3,000 (ഏകദേശം 65,700 രൂപ).
ഒരു വർഷത്തെ തൊഴിൽ വീസ: SAR 5,000 (ഏകദേശം 1,09,500 രൂപ).
രണ്ട് വർഷത്തെ തൊഴിൽ വീസ: SAR 7,000 (ഏകദേശം 1,53,300 രൂപ).
ആരോഗ്യ ഇൻഷുറൻസ്: തൊഴിലുടമകളാണ് സാധാരണയായി ആരോഗ്യ ഇൻഷുറൻസിൻ്റെ ചെലവ് വഹിക്കുന്നത്. ഇത് വിദേശ തൊഴിലാളികൾക്ക് നിർബന്ധമാണ്.
പ്രോസസിംഗ് സമയം: വീസ പ്രോസസിംഗിന് സാധാരണയായി ഒന്നു മുതൽ 3 ആഴ്ച വരെ എടുക്കും.
വീസ അംഗീകാരം ലഭിച്ചാൽ സൗദി അറേബ്യയിൽ പ്രവേശിച്ച് ജോലിയിൽ പ്രവേശിക്കാം.
റസിഡൻസ് പെർമിറ്റിന് (ഇഖാമ) അപേക്ഷിക്കുക: എത്തി 90 ദിവസത്തിനുള്ളിൽ സൗദി അറേബ്യയിൽ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഇഖാമ ലഭിക്കുന്നതിന് നിങ്ങളുടെ തൊഴിലുടമ സഹായിക്കുന്നതാണ്.
Related Articles
Next Story
Videos
Share it