പത്തു പൈസ നിക്ഷേപിക്കാതെ പതിനായിരങ്ങൾ സമ്പാദിക്കാം; ഇതാ 6 ബിസിനസ് അവസരങ്ങൾ

ബിസിനസ് തുടങ്ങണം, പക്ഷേ പണമില്ല... മിക്കവരും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ആലോചിച്ച കാര്യമായിരിക്കും ഇത്, പ്രത്യേകിച്ച് പുതുതലമുറ. കാരണം, ജീവിതത്തില്‍ ഒരു ജോലിക്കപ്പുറം എന്തെങ്കിലും നേടണമെന്നും അടിച്ചുപൊളിച്ച് ജീവിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ തലമുറ. അതുകൊണ്ട് തന്നെ പഠിക്കുന്ന കാലം തൊട്ട് തന്നെ ബിസിനസുകള്‍ തുടങ്ങിയും ട്രേഡിംഗുകള്‍ ചെയ്തും പതിനായിരിങ്ങളും ലക്ഷങ്ങളും സമ്പാദിക്കുന്ന വിദ്യാര്‍ത്ഥികളെയും നമുക്ക് ഇന്ന് കാണാന്‍ സാധിക്കും.

ഈ വിജയകഥകളൊക്കെ നമുക്ക് പ്രചോദനമേകാറുണ്ട്, അപ്പോഴും മുന്നില്‍ ചോദ്യ ചിഹ്നമായെത്തുന്നത് നിക്ഷേപിക്കാനുള്ള പണമാണ്. ഇവിടെയാണ് പൂജ്യം നിക്ഷേപത്തിലൂടെ പതിനായിരങ്ങള്‍ സമ്പാദിക്കാവുന്ന ബിസിനസ് അവസരങ്ങള്‍ പ്രസക്തമാകുന്നതും. അവ ഏതൊക്കെയാണെന്ന് ഒന്ന് നോക്കാം.

ബ്ലോഗിംഗ്

നിങ്ങള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ഗ്രാഹ്യമായ അറിവുണ്ടെങ്കില്‍ അതിനെ കുറിച്ച് എഴുതാനുള്ള ആത്മവിശ്വാസമുണ്ടെങ്കി, ബ്ലോഗിംഗ് ഒരു മികച്ച ബിസിനസ് അവസരമാണ്. നിരവധി വെബ്സൈറ്റുകള്‍ക്കായി ബ്ലോഗുകള്‍ എഴുതി നിങ്ങള്‍ക്ക് പണം സമ്പാദിക്കാം. കൂടാതെ, നിങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ ഒരു വെബ്‌സൈറ്റ് ഒരുക്കാനും അതുവഴി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച് പരസ്യങ്ങളിലൂടെ വരുമാനം നേടാനും സാധിക്കും.

ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്

അച്ചാറുകള്‍, മധുരപലഹാരങ്ങള്‍, ലഘുഭക്ഷണങ്ങള്‍, കരകൗശല വസ്തുക്കള്‍ അല്ലെങ്കില്‍ സമാനമായ മറ്റ് ഇനങ്ങള്‍ എന്നിവ നിങ്ങള്‍ നിര്‍മിക്കാനോ ഉല്‍പ്പാദിപ്പിക്കാനോ സാധിക്കുമെങ്കില്‍ ഇവ വില്‍ക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ആരംഭിക്കാവുന്നതാണ്. ഏവരും സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഇക്കാലത്ത് സുഗമമായി വില്‍പ്പന നേടാനും സാധിക്കും. നിങ്ങളുടെ ഉല്‍പ്പന്നം നിര്‍മിക്കുന്നതിന് വേണ്ട ചെറിയ തുക മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്.

റിക്രൂട്ട്മെന്റ് ഏജന്‍സി

നിങ്ങള്‍ക്ക് ഒരു മികച്ച നെറ്റ്വര്‍ക്കും ആശയവിനിമയ വൈദഗ്ധ്യവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു റിക്രൂട്ട്മെന്റ് സ്ഥാപനം സൃഷ്ടിക്കാനും കോര്‍പ്പറേറ്റുകള്‍, ഇടത്തരം ഓര്‍ഗനൈസേഷനുകള്‍, ചെറുകിട ബിസിനസുകള്‍ എന്നിവയ്ക്ക് ആവശ്യമായ തൊഴിലാളികളെ ലഭ്യമാക്കാനും സാധിക്കും. നിലവില്‍ വാട്ട്‌സ്ആപ്പ് പോലുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ആശയവിനിമയം നടത്താവുന്നതിനാല്‍ ഓഫീസ് ആവശ്യമായി വരുന്നില്ല. നിങ്ങളുടെ കഴിവുകളും നെറ്റ്വര്‍ക്കുമാണ് നിക്ഷേപമായി വരുന്നത്.

ഇന്‍ഷുറന്‍സ് ഏജന്‍സി

ഓഫ്ലൈനായും ഓണ്‍ലൈനായും ചെയ്യാവുന്ന ഒരു സീറോ ഇന്‍വെസ്റ്റ്മെന്റ് ബിസിനസാണ് ഇന്‍ഷുറന്‍സ് ഏജന്‍സി. ലൈസന്‍സുള്ള ഒരു ഇന്‍ഷുറന്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ട് ഏജന്‍സി സ്വന്തമാക്കിയാല്‍ നിങ്ങള്‍ക്ക് അതിന്റെ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വില്‍ക്കുകയും ഇന്‍ഷുറന്‍സ് ബിസിനസിനായി പ്രീമിയങ്ങള്‍ ശേഖരിക്കുകയും ചെയ്യാവുന്നതാണ്. ഇതിന് നിങ്ങളുടെ വില്‍പ്പന, വിപണന കഴിവുകള്‍ പ്രധാനമാണ്.

യോഗ പരിശീലനം

കോവിഡിന് ശേഷം ജനങ്ങള്‍ ആരോഗ്യം, ഫിറ്റ്‌നസ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. ഒരു യോഗാ സെന്ററില്‍ പോകുന്നതിനുപകരം, ചില ആളുകള്‍ അവരുടെ വീട്ടില്‍ തന്നെ പരിശീലനം ലഭിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. നിങ്ങള്‍ യോഗ അഭ്യസിക്കുകയാണെങ്കില്‍ ഓരോ വ്യക്തികള്‍ക്കുമായോ ക്ലാസുകളായോ യോഗം പരിശീലനം നല്‍കാവുന്നതാണ്.

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍

നിങ്ങള്‍ക്ക് ആശയവിനിമയ, വിപണന കഴിവുകളും വിശാലമായ സോഷ്യല്‍ നെറ്റ്വര്‍ക്കുമുണ്ടെങ്കില്‍ ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കറാകാം. വാങ്ങുന്നവനും വില്‍ക്കുന്നവനും ഇടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് നിങ്ങള്‍ക്ക് പണം സമ്പാദിക്കാവുന്നതാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it