ചക്കയില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ ചക്കപ്പൊടി നിര്‍മാണം

കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ഉല്‍പ്പന്നമാണ് ചക്ക. ഇതിന്റെ സിംഹഭാഗവും നാം പാഴാക്കി കളയുന്നു എന്നതാണ് സത്യം. ആരോഗ്യകരമായ ഭക്ഷണ സാധനങ്ങള്‍ക്ക് എക്കാലത്തും മികച്ച വിപണിയാണ് ഉള്ളത്. ഇനിയുള്ള കാലം ആരോഗ്യ ഭക്ഷണങ്ങളുടെ സാധ്യതാ കാലമാണ്. വര്‍ഷത്തില്‍ 10 മാസവും കേരളത്തില്‍ ചക്ക ലഭ്യമാണ്. ചക്കപ്പൊടി (Jack Fruit Powder) നിര്‍മാണമാണ് ചക്ക അസംസ്‌കൃത വസ്തുവാക്കി വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യാവുന്ന മികച്ച പ്രധാന ബിസിനസ്.

അരി, ഗോതമ്പ് മാവുകള്‍ക്കൊപ്പം ചേര്‍ത്തോ, തനിച്ചോ ഭക്ഷ്യ സാധനങ്ങള്‍ ഉണ്ടാക്കിയോ ഉപയോഗിക്കാം. സ്വദേശ-വിദേശ വിപണിയില്‍ സാധ്യതകളുണ്ട്. പച്ചച്ചക്ക കൊണ്ടുവന്ന് അതിന്റെ പുറമുള്ള് മാത്രം ചെത്തിക്കളഞ്ഞ് പൊടിപൊടിയായി അരിഞ്ഞെടുത്ത് ഡ്രയറില്‍ വെച്ച് ഉണക്കി പൊടിച്ചെടുക്കുന്നതാണ് ചക്ക പൗഡര്‍. ഇതിന്റെ മുള്ള് അല്ലാതെ മറ്റൊന്നും കളയുന്നില്ല. കൂഞ്ഞല്‍ ഉള്‍പ്പടെ വറുത്ത് പൊടിക്കുന്നു.
ഉല്‍പ്പാദന ശേഷി: 160 മെട്രിക് ടണ്‍
ആവശ്യമായ മെഷിനറികള്‍: ഡ്രയര്‍, പള്‍വറൈസര്‍, ബാന്റ് സീലര്‍, വാഷിംഗ് മെഷീന്‍
വൈദ്യുതി: 10 എച്ച്പി
കെട്ടിടം: 1000 ചതുരശ്ര അടി
തൊഴിലാളികള്‍: 10 പേര്‍
പദ്ധതി ചെലവ്
കെട്ടിടം: 20 ലക്ഷം രൂപ
മെഷിനറികള്‍: 10 ലക്ഷം രൂപ
മറ്റ് ആസ്തികള്‍: 2 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം: 10 ലക്ഷം രൂപ
ആകെ: 42 ലക്ഷം രൂപ
പ്രതീക്ഷിക്കാവുന്ന വിറ്റുവരവ്: 160 ലക്ഷം രൂപ
(കിലോഗ്രാമിന് 1000 രൂപ നിരക്കില്‍ 16000 X 1000)
പ്രതീക്ഷിക്കാവുന്ന അറ്റാദായം: 40 ലക്ഷം രൂപ
ചക്ക പഴുത്തുപോയാല്‍ ചക്കപ്പള്‍പ്പ്, ജാം എന്നിവ നിര്‍മിക്കാം. ചക്ക അടിസ്ഥാനമാക്കി മറ്റു നിരവധി ഉല്‍പ്പന്നങ്ങളും നിര്‍മിച്ചുവില്‍ക്കാം.


T S Chandran
T S Chandran  

Related Articles

Next Story
Share it