ഇന്ത്യക്കാര്‍ക്ക് 3,000 വീസ അനുവദിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്

ഇന്ത്യയില്‍ നിന്നുള്ള യുവ പ്രഫഷനലുകള്‍ക്ക് ഓരോ വര്‍ഷവും യുകെയില്‍ ജോലി ചെയ്യുന്നതിനായി 3,000 വീസയ്ക്ക് അനുമതി നല്‍കി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇതോടെ 18-30 വയസ് പ്രായമുള്ള ഡിഗ്രി വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷകാലം ജീവിക്കുന്നതിനും തൊഴില്‍ ചെയ്യുന്നതിനും അവസരമൊരുങ്ങിയിരിക്കുകയാണ്.

ഇന്തൊനീഷ്യയിലെ ബാലിയില്‍ ജി20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ നിര്‍ണായക പ്രഖ്യാപനമുണ്ടാത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റതിന് ശേഷമുള്ള അവരുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഇത്തരമൊരു പദ്ധതി പ്രയോജനപ്പെടുത്തുന്നതോടെ കഴിഞ്ഞ വര്‍ഷം അംഗീകരിച്ച യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്റ് മൊബിലിറ്റി പങ്കാളിത്തത്തിന്റെ കരുത്ത് വര്‍ധിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും മിടുക്കരായ യുവാക്കള്‍ക്ക് യുകെയിലെ ജീവിതം വാഗ്ദാനം ചെയ്യുന്നതിനുള്ള അവസരം നല്‍കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്ടനാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ജപ്പാന്‍, മൊണാക്കോ, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ, സാന്‍ മറിനോ എന്നീ രാജ്യങ്ങളുമായി യുകെയ്ക്ക് നിലവിലുള്ള യൂത്ത് മൊബിലിറ്റി പദ്ധതികളോട് സാമ്യമുള്ളതാണ് ഇന്ത്യയുമായുള്ള ഈ നിര്‍ദ്ദിഷ്ട കരാര്‍. ഇത്തരം കരാര്‍ യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് മറ്റൊരു രാജ്യത്ത് ജീവിക്കാനും അവര്‍ ചെയ്യുന്ന ജോലിയിലൂടെ സ്വയം ജീവിക്കാന്‍ ആവശ്യമായ പണം സമ്പാദിക്കാനും അവസരമൊരുക്കുന്നു.

യുകെയിലെ മൊത്തംഅന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നാലിലൊന്ന് പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. യുകെയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം അതിവേഗം വളരുകയാണ്. യുകെയിലെ വൈദഗ്ധ്യമുള്ള തൊഴില്‍ വിസകളില്‍ പകുതിയും ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കാണ് ലഭിക്കുന്നത്. എന്നാല്‍ പ്രാഖ്യാപിച്ചിരിക്കുന്ന ഈ വീസകള്‍ ഒരു പ്രത്യേക തൊഴിലുടമയുമായോ തൊഴിലുമായി ബന്ധപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇതില്‍ പലതരം ജോലികളില്‍ ഉള്‍പ്പെടുന്നു. ഇത് ചില ആശങ്കകള്‍ സൃഷ്ടിച്ചേക്കാം.

ഇന്ത്യയുമായുള്ള യുകെയുടെ ഉഭയകക്ഷി ബന്ധത്തിനും ഇരു സമ്പദ്വ്യവസ്ഥകളെയും ശക്തിപ്പെടുത്തുന്നതിന് ഇന്തോ-പസഫിക് മേഖലയുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള യുകെയുടെ പ്രതിബദ്ധതയ്ക്കും ഈ പദ്ധതിയുടെ ആരംഭം നിര്‍ണ്ണായകമാണ്. ഇതിനകം 24 ബില്യണ്‍ പൗണ്ട് മൂല്യമുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ഇന്ത്യ- യുകെ ചര്‍ച്ച പുരോഗമിക്കുകയാണ്.മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ഇന്ത്യക്കാര്‍ക്ക് 3,000 വീസ അനുവദിച്ച് ഋഷി സുനക്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it