ഈ വര്‍ഷം സ്വകാര്യമേഖലയില്‍ ഏഴു ലക്ഷം തൊഴിലവസര സാധ്യതയെന്ന് സര്‍വേ റിപ്പോര്‍ട്ട്

ഈ വര്‍ഷം സ്വകാര്യമേഖലയില്‍   ഏഴു ലക്ഷം തൊഴിലവസര സാധ്യതയെന്ന് സര്‍വേ റിപ്പോര്‍ട്ട്
Published on

പുതുവര്‍ഷത്തില്‍ സ്വകാര്യമേഖലയില്‍ ഏഴു ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. പ്രധാനമായും സ്റ്റാര്‍ട്ടപ്പുകള്‍ ആയിരിക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുകയെന്നാണ് സര്‍വേയില്‍ വ്യക്തമായത്.

മൈ ഹയറിംഗ് ക്ലബ്.കോം ആന്‍ഡ് സാന്‍സ്‌ക്രിറ്റ് - നൗക്രി.ഇന്‍ഫോ എംപ്ലോയ്‌മെന്റ് ട്രെന്‍ഡ് സര്‍വേ 2020 അനുസരിച്ച് ഭൂരിഭാഗം തൊഴില്‍ ദാതാക്കളും പുതിയ ആളുകളെ ജോലിക്കെടുക്കുന്നതിനെ കുറിച്ച് ശുഭാപ്തിവിശ്വാസത്തോടെയാണ് സംസാരിച്ചത്. 42 പ്രധാന നഗരങ്ങളിലെ 12 വ്യവസായ മേഖലകളില്‍ നിന്നുള്ള 4278 കമ്പനികളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.

2020ല്‍ ഏഴു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സ്വകാര്യ ഖേലയില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ്റ്റാര്‍ട്ടപ്പുകള്‍ ആണിക്കാര്യത്തില്‍ മുന്നിലുള്ളത്. എല്ലാ രംഗത്തും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് - മൈ ഹയറിംഗ് ക്ലബ്.കോം ആന്‍ഡ് സാന്‍സ്‌ക്രിറ്റ് - നൗക്രി.ഇന്‍ഫോ സി ഇ ഒ രാജേഷ് കുമാര്‍ പറഞ്ഞു.

ബംഗളൂരു, മുംബൈ, ഡല്‍ഹി -നോയ്ഡ , ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹ്മദാബാദ്, പുനെ എന്നീ സ്ഥലങ്ങളിലാണ് പുതിയ തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുകയെന്നും സര്‍വേയില്‍ പറയുന്നു. ഇവിടങ്ങളില്‍ 5,14,900 തൊഴിലവസരങ്ങളാണ് ഉണ്ടാകുക. അതേസമയം, 2020ല്‍ ടെക്‌നോളജിക്കും ടെക്‌നിക്കല്‍ നൈപുണ്യത്തിനുമാണ് ഏറെ ആവശ്യമുണ്ടാകുക. 2019 ല്‍ 6.2 ലക്ഷം തൊഴിലവസരങ്ങള്‍ ആയിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. അതില്‍ 5.9 ലക്ഷം തൊഴിലുകളാണ് യാഥാര്‍ത്ഥ്യമായതെന്നും റിപ്പോര്‍ട്ടിലുണ്ട്.

റീടെയില്‍ ആന്‍ഡ് ഇ-കൊമേഴ്‌സ് മേഖലയില്‍ ആയിരിക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുക. ശമ്പളത്തിലും ബോണസിലും 2020ല്‍ എട്ടു ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശമ്പളത്തില്‍ എട്ടു ശതമാനവും ബോണസില്‍ 10 ശതമാനവും വര്‍ദ്ധനവ് ഉണ്ടായേക്കും. തെക്കന്‍ മേഖലയായിരിക്കും ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ (215400) സൃഷ്ടിക്കുക. വടക്ക് (195700), പടിഞ്ഞാറ് (165700), കിഴക്ക് (125800) എന്നിങ്ങനെയാകും മറ്റ് മേഖലകളിലെ പ്രതീക്ഷിത തൊഴിലവസരങ്ങള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com