വെറുമൊരു ചാനല്‍ അല്ല, യൂട്യൂബിനെ സംരംഭമാക്കാന്‍ സാധ്യതകളേറെ!

വെഡ്ഡിംഗ് വീഡിയോഗ്രഫിയിലൂടെ വീഡിയോ രംഗത്തേക്കു കടന്നുവന്നപ്പോള്‍ ഒരിക്കലും കരുതിയില്ല, മലയാളികളുടെ ഹൃദയങ്ങളിലേക്കുള്ള ചുവടുവയ്പ്പായിരിക്കും അതെന്ന്. ഇന്ന് ലക്ഷക്കണക്കിന് വ്യൂവേഴ്സുള്ള യൂട്യൂബര്‍ മാത്രമല്ല ഇന്‍ഫ്ളുവന്‍സറും മീഡിയ കണ്‍സള്‍ട്ടന്റുമാണ് ഇബാദു റഹ്‌മാന്‍ എന്ന 37കാരന്‍. നിരവധി പ്രമുഖ യൂട്യൂബ് ചാനലുകള്‍ക്ക് സപ്പോര്‍ട്ട് നല്‍കുകയും പ്രൊഡക്ഷന്‍ ചെയ്ത് കൊടുക്കുകയും ചെയ്യുന്ന സംരംഭത്തിന്റെ ഉടമയായ യൂട്യൂബ് വ്യൂവേഴ്‌സിന്റെ 'ഇബാദുക്ക' പറയും, ''ഏതൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം പോലെ തന്നെയാണ് യൂട്യൂബും. എന്നാല്‍ ഇത് ഒരു ടൂള്‍ ആയി ഉപ

യോഗപ്പെടുത്തിക്കൊï് വളരാന്‍ ശ്രമിക്കുക''. യൂട്യൂബ് വരുമാനമാര്‍ഗമാക്കുന്ന, ആക്കണമെന്നാഗ്രഹിക്കുന്ന നിരവധി പേരോടാണ് ഒരു സോഷ്യല്‍മീഡിയ എക്‌സ്‌പേര്‍ട്ട് എന്ന രീതിയില്‍ ഇബാദു റഹ്‌മാന്‍ ഇക്കാര്യം പറയുന്നത്.

വീഡിയോഗ്രഫി എന്ന വാതില്‍

ചെറുപ്പം മുതല്‍ കമ്പമുïായിരുന്നതിനാല്‍ തന്നെ വീഡിയോഗ്രഫിയാണ് കരിയറായി തെരഞ്ഞെടുത്തത്. വിവാഹ ഷൂട്ടിംഗ് ഒക്കെയായി നടക്കുന്ന സമയത്താണ് 2012ല്‍ യൂട്യൂബ് പ്ലാറ്റ്ഫോം മെല്ലെ മലയാളികള്‍ക്കിടയിലേക്ക് ഇടിച്ചിറങ്ങിയത്. ഇതോടെ ജീവിതം തന്നെ മാറി. യൂട്യൂബേഴ്‌സിന് പിന്നണിയില്‍ സഹായം നല്‍കുന്ന സേവനങ്ങള്‍ നല്‍കിയായിരുന്നു യൂട്യൂബിലേക്കുള്ള വരവ്. അത് മെല്ലെ ഒരു വരുമാനമാര്‍ഗമായി വളര്‍ന്നുവന്നപ്പോള്‍ സാധ്യതകളും വര്‍ധിച്ചു. പിന്നീട് ഏതൊരു സംരംഭത്തെപ്പോലെയും 'സ്‌കെയില്‍ അപ്' ചെയ്തു. അന്ന് പ്രാഥമിക മൂലധനമെന്ന നിലയില്‍ കംപ്യൂട്ടറിനും ക്യാമറയ്ക്കുമായി ഏകദേശം 50,000 രൂപയാണ് ചെലവഴിച്ചത്. ഇന്ന് പ്രശസ്തമായ യൂട്യൂബി ലെ പല ചാനലുകള്‍ക്കും ബാക്കപ്പ് സപ്പോര്‍ട്ട് നല്‍കിയതും ഇദ്ദേഹമായിരുന്നു. കോണ്‍സെപ്റ്റ് മാത്രം നല്‍കിയാല്‍ ഇന്ന് ഒരു ചാനലിന്റെ എല്ലാ പ്രൊഡക്ഷന്‍ ജോലികള്‍ക്കും പ്രൊമോഷനും ഇബാദു റഹ്‌മാന്‍ ടെക് സപ്പോര്‍ട്ടുമായെത്തും.

അധികം വൈകാതെ ഇബാദു റഹ്‌മാന്‍ ടെക് എന്ന പേരില്‍ തന്നെ യൂട്യൂബ് ചാനലും ആരംഭിച്ചു. ''ഇത്രയുമൊക്കെ മറ്റുള്ളവര്‍ക്ക് ഉപദേശങ്ങളും സഹായങ്ങളും ചെയ്തിട്ടും എന്തുകൊï് സ്വന്തമായി ഒരു ചാനലില്ല എന്നു പലരും ചോദിച്ചിരുന്നു. എന്നാല്‍ മാര്‍ക്കറ്റിംഗിന് ഇത് അത്യന്താപേക്ഷിതമാണെന്നതിനാല്‍ മാത്രമാണ് ചാനല്‍ ആരംഭിച്ചത്. ഇന്ന് എട്ട് ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സാണ് ചാനലിനു

ള്ളത്. ഈ മേഖലയില്‍ തിരിച്ചറിയപ്പെടുക എന്നത് പ്രധാനമാണ്, അതിന് ചാനല്‍ ഏറെ സഹായിക്കുന്നു.'' ഇബാദു റഹ്‌മാന്‍ വ്യക്തമാക്കുന്നു.


സംരംഭമാക്കാം

  • നല്ല ഒരു ഫോണും അത്യാവശ്യം എഡിറ്റ് ചെയ്യാന്‍ നല്ല ഒരു ലാപ്‌ടോപ്പുമെങ്കിലും വേണം എന്നതാണ് ഇതിലെ മിനിമം ഇന്‍വെസ്റ്റ്‌മെന്റ്. പിന്നീട് കാഴ്ചക്കാര്‍ കൂടുമ്പോള്‍ വരുമാനം കൂടുന്നതനുസരിച്ച് വീഡിയോ ക്വാളിറ്റിയ്ക്കും മറ്റുമായി എക്യുപ്‌മെന്റ്‌സ് വാങ്ങാം.
  • ആരെയും അനുകരിക്കാതെ സ്വന്തം ശൈലിയില്‍ ഉറച്ചു നില്‍ക്കുക. എന്തെങ്കിലുമൊരു വിഷയം ഒരിക്കല്‍ മാത്രം എടുത്ത് വ്യൂവേഴ്‌സിനെ കൂട്ടാന്‍ നോക്കരുത്. ഏതെങ്കിലും പരിചിതമായ മേഖലയെക്കുറിച്ച് പഠിച്ച് അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ മേഖലയിലെ വിജയമന്ത്രം.
  • ആരാണ് വ്യൂവേഴ്സ് എന്ന് ഏതൊരു വീഡിയോ പ്രൊഡക്ഷനു മുന്‍പും തിരിച്ചറിയുക
  • യൂട്യൂബില്‍ നിന്നും വരുമാനം നേടാമെങ്കിലും അത് സ്ഥിരതയുള്ള വരുമാനമായി കരുതരുത്. യൂട്യൂബ് ചാനലിനു പുറത്തേക്ക് വളരുന്നത് വളരെ സസൂക്ഷ്മം ചെയ്യുക. കണ്‍സള്‍ട്ടിംഗ്, പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ എന്നിവ ചെയ്യാം. മാത്രമല്ല നല്ല ബ്രാന്‍ഡുകളുമായി സംയുക്തമായുള്ള പ്രൊമോഷന്‍ കാമ്പെയിനുകള്‍ നടത്താം.
  • സ്‌പോണ്‍സേര്‍ഡ് പോസ്റ്റുകള്‍ അതിന്റെ വിശ്വാസ്യത പരിശോധിച്ചിട്ടുമാത്രം ചെയ്യുക. നെഗറ്റീവ് കമന്റുകള്‍ക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുക.

വരുമാനം

ഇന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ വലിയ ശതമാനം തുക ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് മാറ്റിവയ്ക്കുന്നതിനാല്‍ തന്നെ മികച്ച വരുമാനവും ഈ മേഖലയിലൂടെ നേടാവുന്നതാണ്. അതിന് ആളുകള്‍ക്കിടയിലേക്ക് വളരെ ശ്രദ്ധയോടെ വ്യക്തി ബ്രാന്‍ഡ് വളര്‍ത്തുകയാണ് വേïത്. പിന്നാലെ ഗുണമേന്മയുള്ള പരസ്യക്കാരെ തെരഞ്ഞെടുക്കുക വഴി മികച്ച വരുമാനവും നേടാം. ഇപ്പോള്‍ രï് ലക്ഷം രൂപ മുതലാണ് ഇബാദു റഹ്‌മാന്‍ ടെക്കിന്റെ മാസവരുമാനം. ചിലപ്പോള്‍ ഇത് ഇരട്ടിയുമാകാറുï്. ഭാര്യ സഫ്‌നയും ഫെയ്‌സ്ബുക്കിലെ ഇന്‍ഫ്‌ളുവന്‍സര്‍ ആണ്. കുക്കിംഗ് പേജുകളില്‍ സക്കര്‍ബര്‍ഗ് നേരിട്ട് പെയ്‌മെന്റ് നല്‍കുന്ന ചുരുക്കം ചില മലയാളി ഇന്‍ഫ്‌ളുവന്‍സര്‍ പേജുകളില്‍ ഒന്നാണ് സഫ്‌നയുടെ 'ഉപ്പും മുളകും മലയാളം.'

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it