ടെന്‍ഷന്‍ ഫ്രീയായി ജീവിക്കാന്‍ 3 സാമ്പത്തിക കാര്യങ്ങള്‍
സാമ്പത്തിക സുരക്ഷിതത്വമുണ്ടെങ്കില്‍ സന്തോഷമായി ജീവിക്കാം എന്ന് പലരും പറയാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥ സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുമ്പോള്‍ ജീവിതത്തിലെ മറ്റ് പല സന്തോഷങ്ങളും വേണ്ടെന്നു വയ്‌ക്കേണ്ടി വരും എന്നതാണ് പലപ്പോഴും പ്രാവര്‍ത്തികമാകുന്നത്. എന്നാല്‍ ഈ മൂന്ന് സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ ആര്‍ക്കും ഭാവിയെക്കുറിച്ചുള്ള ടെന്‍ഷനുകളില്ലാതെ ജീവിതം ആസ്വദിക്കാം.
1.നമ്മള്‍ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഭാവിയിലും വളരെ പ്രധാനപ്പെട്ട വ്യക്തയാണെന്നതിനാല്‍ മരണത്തിനുശേഷവും അവര്‍ക്ക് വേണ്ടി കരുതല്‍ ധനം നല്‍കാന്‍ കളിയുക എന്നത് വലിയ കാര്യമാണ്. മക്കളെക്കുറിച്ചോ പങ്കാളിയെക്കുറിച്ചോ അവരുടെ സാമ്പത്തിക ഭദ്രതയില്‍ വന്നേക്കാവുന്ന അസന്തുലിതാവസ്ഥ ഒഴിവാക്കാന്‍ സഹായിക്കും.
അതിനാല്‍ മികച്ച ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേരാം. ഇപ്പോള്‍ സാധാരണമെന്നു കരുതുന്ന പല കാര്യങ്ങളിലുമാണ് നമ്മുടെ സാമ്പത്തിക ആസുത്രണത്തിന്റെ അടിത്തറ. എന്‍ഡോവ്‌മെന്റ്, മണി ബാക്ക് പോളിസി, യുലിപ് എന്നിവ മാത്രമല്ല ലൈഫ് ഇന്‍ഷുറന്‍സ് പോളിസി. അതായത് ഇത് ഒരു സുരക്ഷിത നിക്ഷേപ പദ്ധതിയായിട്ട് വേണം കാണാന്‍. അത് കൊണ്ട് തന്നെ ടേം പോളിസി വഴി മാത്രം ഇന്‍ഷുറന്‍സ് എടുക്കുക. നിലവിലെ വരുമാനത്തിന്‌റെ 10-15 ഇരട്ടിയെങ്കിലും കവറേജ് വേണം. നിങ്ങളുടെ അഭാവത്തിലും അതേ ജീവിത നിലവാരം കുടുംബത്തിന് നല്‍കാനാണ് ഇത്.
2. ആരോഗ്യ ഇൻഷുറന്‍സ് എപ്പോഴും മികച്ച സ്വാതന്ത്ര്യമാണ് വ്യക്തി ജീവിതത്തിന് നല്‍കുന്നത്. അപകടവും രോഗവും വര്‍ധിക്കുന്ന നിരക്കിലേക്ക് പോകുമ്പോള്‍ കുടുംബത്തിലെ അംഗങ്ങളുടെ സുരക്ഷിതത്വത്തിനും വ്യക്തിഗതമായ സുരക്ഷയ്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് കൂടിയേ തീരൂ. മികച്ച ഇന്‍ഷുറന്‍സ് പോളിസി വിദഗ്ധ ഉപദേശത്തോടെ എടുക്കാന്‍ ശ്രമിക്കണം.
3. എസ് ഐ പി പോലെ ചെറു നിക്ഷപങ്ങളില്‍ നിന്നു തുടങ്ങി ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ട വലിയ നിക്ഷേപങ്ങളിലേക്ക് എപ്പോഴും വരുമാനത്തിന്റെ ഒരു ചെറു വിഹിതം മാറ്റി വയ്ക്കാന്‍ കഴിയണം. പല തുള്ളി പെരുവെള്ളം എന്നു പറയും പോലെ ജീവിതത്തിലെ ഈ ചെറു നിക്ഷേപങ്ങള്‍ ഭാവിയില്‍ സുരക്ഷയുടെ വലിയ വന്‍ മതിലായി മാറും.
30 വയസ്സുകാരന് 30 ലക്ഷം രൂപയാണ് വാര്‍ഷിക ചെലവ് എന്നിരിക്കട്ടെ. 7 ശതമാനം പണപ്പെരുപ്പം കണക്കാക്കിയാല്‍ അയാള്‍ക്ക് 65 വയസ്സാകുമ്പോള്‍ 23 ലക്ഷം രൂപയായിരിക്കും. പ്രതിമാസം 10000 രൂപ വീതം നിക്ഷേപിക്കുന്ന 30 വയസ്സുകാരന് പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ 65 വയസ്സാകുമ്പോള്‍ മൂന്നര കോടി രൂപ ലഭിക്കും. ഇതാണ് എസ്‌ഐപി എന്ന ദീര്‍ഘകാല മാജിക്. ചുരുക്കത്തില്‍ ഈ നിക്ഷേപത്തോടൊപ്പം ടേം പോളിസിയും മെഡിക്കല്‍ ഇന്‍ഷുറന്‍സും കൂടെ ഉണ്ടെങ്കില്‍ ഭാവിയെക്കുറിച്ച് ആവലാതികളില്ലാതെ ജീവിക്കാം.