സമ്പത്ത് സൃഷ്ടിക്കാൻ A.B.C.D.E.F.G ഫോർമുല; Equity, Fixed Income, Gold കൊണ്ട് പോർട്ട്‌ഫോളിയോ എങ്ങനെ ബാലൻസ് ചെയ്യാം?

ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യ ഏഴ് അക്ഷരങ്ങള്‍ വെറും അക്ഷരങ്ങള്‍ മാത്രമല്ല. സമ്പത്ത് സൃഷ്ടിക്കാന്‍ നിങ്ങളെ സ്വയംപര്യാപ്തമാക്കുന്ന ഫോര്‍മുലയാണ്
personal finance
Image courtesy: Canva
Published on: 

ഞാന്‍ അടുത്തിടെ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തു. ക്യാമറ ടീമിന്റെ തൊട്ടരികിലാണ് ഞാനിരുന്നത്. വിവാഹച്ചടങ്ങുകള്‍ മൊത്തം വീഡിയോയില്‍ പകര്‍ത്തുന്ന ക്യാമറ ക്രൂവിന്റെ കയ്യിലെ ട്രൈപോഡ് ചുമ്മാ ഞാന്‍ നോക്കിയിരുന്നു. ക്യാമറ ഉറപ്പിച്ചിരിക്കുന്ന ആ മുക്കാലന്‍ സ്റ്റാന്‍ഡ് എന്തൊരു ഇന്നവേഷനാണ്!

അതിന് രണ്ട് കാലായിരുന്നുവെങ്കില്‍ ബാലന്‍സ് കിട്ടില്ലായിരുന്നു. നാലോ, അഞ്ചോ കാലായിരുന്നെങ്കില്‍ ഇത്ര മാത്രം 'ഹാന്‍ഡി' ആകുമായിരുന്നോ? ഒരിക്കലുമില്ല.

എളുപ്പത്തില്‍ എടുത്തുകൊണ്ട് നടക്കാവുന്ന, അധികം വിലയില്ലാത്ത, എന്നാല്‍ ഏറെ ഉപകാരപ്രദമായ ഈ ട്രൈപോഡിന്റെ ഉപജ്ഞാതാവ് ആരാണ്? ആരായാലും ഞാന്‍ ആ സമയം മറ്റൊരു കാര്യം കൂടിയാണ് ചിന്തിച്ചത്.

ഈ 'മുക്കാലന്‍' ആശയം മറ്റിടങ്ങളിലുമുണ്ടല്ലോയെന്ന്. നമ്മുടെ നാട്ടിലെ മുക്കിലും മൂലയിലും ഓടുന്ന ഓട്ടോറിക്ഷ മുച്ചക്രക്കാരനാണ്. ഒരു കെട്ടിടം ചരിയാതെ കെട്ടാന്‍ മിനിമം മൂന്ന് പില്ലര്‍ വേണം.

ത്രികോണമാണ് ജ്യാമിതീയ പഠനത്തിലെ ആദ്യ പാഠം... മൂന്ന് ഒരു സംഭവമാണ്.

പേഴ്‌സണല്‍ ഫിനാന്‍സില്‍ മൂന്നിന് എന്ത് കാര്യം?

അവിടെയും മൂന്നിന് കാര്യമുണ്ട്. മൂന്ന് കാര്യങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് ബാലന്‍സ്ഡായ ഒരു പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കാം. അതും സ്വന്തമായി തന്നെ. Any Body Can Dance എന്ന് പറയില്ലേ. അതുപോലെ Any Body Can Divercify (A.B.C.D)

ഇനി നേരത്തെ പറഞ്ഞ ആ മൂന്ന് കാര്യത്തിലേക്ക് പോകാം.

ഒരു പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കുന്നതിന്റെ അടിസ്ഥാന കാര്യം ശരിക്കും EFG ആണ്.

1. E - Equtiy.

2. F - Fixed Income.

3. G - Gold.

നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ ബാലന്‍സ് ചെയ്ത് നില്‍ക്കുന്നതിനുള്ള മൂന്ന് കാലുകളാണ് ഇവ.

ചുരുക്കത്തില്‍ ആര്‍ക്കും അവരവരുടെ പോര്‍ട്ട്ഫോളിയോ സ്വയം വൈവിധ്യവല്‍ക്കരിക്കാം. Any Body Can Divercify (A.B.C.D) എങ്ങനെ? ഇക്വിറ്റി (Equtiy), ഫിക്‌സഡ് ഇന്‍കം (Fixed Income), ഗോള്‍ഡ് (Gold) - E.F.G കൊണ്ട്.

Equtiy: ഇതാണ് ആദ്യത്തേതും പരമപ്രധാനവുമായ കാല്‍. ഇക്വിറ്റിയെന്ന് ലളിതമായി പറഞ്ഞാല്‍ മറ്റ് ബിസിനസുകള്‍ വാങ്ങുകയെന്നതാണ്.

ഉദാഹരണത്തിന് നിങ്ങള്‍ ഒരു ഷെയര്‍ വാങ്ങുമ്പോള്‍ ആ കമ്പനിയുടെ ഓഹരിയുടമയായി നിങ്ങള്‍ മാറുന്നു.

ഇക്വിറ്റി എന്ന കാല്‍ നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ വേണമെങ്കില്‍ ഒന്നുകില്‍ ഓഹരിയില്‍ നിക്ഷേപിക്കണം, അല്ലെങ്കില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കണം. നിക്ഷേപിക്കുന്ന കമ്പനി വളരുമ്പോള്‍ നിങ്ങളുടെ ഓഹരി പങ്കാളിത്തവും വളരും. അങ്ങനെ നിങ്ങളുടെ മൂലധനം കൂടും.

നിങ്ങള്‍ നിക്ഷേപിച്ച കമ്പനിയുടെ വളര്‍ച്ചക്ക് ആനുപാതികമായി നിങ്ങളുടെ നിക്ഷേപവും വളരുമെന്നതാണ് ഏറ്റവും വലിയ മെച്ചം. അതുകൊണ്ടാണ് സമ്പത്ത് വന്‍തോതില്‍ വളര്‍ത്തണമെന്നാഗ്രഹിക്കുന്ന നിക്ഷേപകര്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നത്.

Fixed Income: ഇതൊരു ഡെറ്റ് ഇന്‍സ്ട്രുമെന്റുകളാണ്. നാം നിക്ഷേപിക്കുന്ന പണത്തിന് പലിശ വരുമാനം കിട്ടും. ഉദാഹരണത്തിന് ബാങ്കിലെ സ്ഥിര നിക്ഷേപം തന്നെ. പ്രതിമാസമോ, ത്രൈമാസമോ വാര്‍ഷികാടിസ്ഥാനത്തിലോ പലിശ കയ്യില്‍ വാങ്ങാം. അല്ലെങ്കില്‍ ആ പലിശ വരുമാനം പുനര്‍നിക്ഷേപിക്കുകയും ചെയ്യാം.

ബോണ്ടുകള്‍, ഡിബഞ്ചറുകള്‍, സ്ഥിര നിക്ഷേപം, കോര്‍പറേറ്റ് നിക്ഷേപം എന്നിവ വഴി ഫിക്‌സഡ് ഇന്‍കം എന്ന കാല്‍ നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോക്ക് നല്‍കാം.

പലിശ വരുമാനത്തിന് വേണ്ടിയുള്ളതാണ് ഫിക്‌സഡ് ഇന്‍കം. ഇതിലൂടെ ഓഹരി നിക്ഷേപത്തിലേത് പോലെ നിങ്ങളുടെ ആസ്തി വലിയ തോതില്‍ വളര്‍ച്ച നേടില്ല. ലഭിക്കുന്ന പലിശയിലും കാലാവധിയിലും ഉറപ്പുണ്ടെന്നതാണ് ഏറ്റവും വലിയ കാര്യം.

Gold: ശരിക്കും പോര്‍ട്ട്‌ഫോളിയോയിലെ ഗോള്‍ഡ് എന്ന കാല്‍ കറന്‍സി കാറ്റഗറിയെയാണ് പ്രതിനിധീകരിക്കുന്നത്. നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ പണം വേണം, പക്ഷേ അതൊരു വ്യത്യസ്തമായ കറന്‍സിയിലായിരിക്കണമെന്ന് മാത്രം. ആ കറന്‍സിക്ക് നിങ്ങളുടെ സ്വന്തം രാജ്യത്തിന്റെ കറന്‍സിയേക്കാള്‍ മൂല്യവുമുണ്ടായിരിക്കണം. എങ്കില്‍ മാത്രമാണ് നിക്ഷേപത്തിന് മൂല്യം വര്‍ധിക്കുകയുള്ളൂ.

സ്വര്‍ണമാണ് ലോകത്തിലെ ഏറ്റവും പൗരാണികവും സുപ്രധാനവുമായ 'കറന്‍സി'. ഇന്ത്യന്‍ കറന്‍സിയേക്കാള്‍ മൂല്യമുള്ളത് വെള്ളി, അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, യൂറോ, കുവൈത്തി ദിനാര്‍, സ്വിസ് ഫ്രാങ്ക് എന്നിവയൊക്കെയാണ്.

രൂപയുടെ മൂല്യമിടിവിനുള്ള ഒരു പ്രതിരോധമാണ് പോര്‍ട്ട്‌ഫോളിയോയിലെ മറ്റ് കറന്‍സികള്‍. നാണ്യപ്പെരുപ്പം മൂലം രൂപയുടെ പര്‍ച്ചേസിങ് പവറില്‍ നാല് മുതല്‍ ആറ് ശതമാനം വരെ കുറവുണ്ടാകുന്നുണ്ടെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ അല്ലേ?

ഇപ്പോള്‍ നിങ്ങള്‍ക്ക് നല്ലൊരു പോര്‍ട്ട്‌ഫോളിയോയുടെ രഹസ്യം പിടികിട്ടിക്കാണുമല്ലോ?

ആദ്യം നോക്കേണ്ടത് നിങ്ങളുടെ ആസ്തി വളര്‍ത്തുന്ന ഒരു മാര്‍ഗമാണ്. അതിനാണ് ഇക്വിറ്റി. രണ്ടാമത് നോക്കേണ്ടത് സ്ഥിര വരുമാനം കിട്ടാനുള്ള ഒരു വഴിയാണ്. അതാണ് ഫിക്‌സഡ് ഇന്‍കം. ഡെറ്റ് ഇന്‍സ്ട്രുമെന്റുകള്‍ അതിനാണ്.

മൂന്നാമത്തേത് നിങ്ങളുടെ പര്‍ച്ചേസിങ് പവറിനെ സംരക്ഷിക്കുന്നതാകണം. രൂപയേക്കാള്‍ മൂല്യമുള്ള കറന്‍സികളാണ് അതിന് വേണ്ടത്. അതിലൊന്നാണ് സ്വര്‍ണം.

എത്രവരെ ആകാം?

ഇനി ഈ മൂന്ന് കാലുകളില്‍ എത്രമാത്രം നിക്ഷപിക്കണെമന്ന് നോക്കാം.

മൊത്തം നിക്ഷേപത്തിെന്റ 40% ഇക്വിറ്റിയിലും 20% ഫിക്‌സഡ് ഇന്‍കത്തിനും 20% ഗോള്‍ഡിലുമാകാം. അല്ലെങ്കില്‍ മൊത്തം നിക്ഷേപത്തിന്റെ 80% ഓഹരിയിലും 15% ഫിക്‌സഡ് ഇന്‍കത്തിലും അഞ്ച് ശതമാനം ഗോള്‍ഡിലുമാകാം. നിങ്ങളുടെ പ്രായം, വരുമാനം, റിസ്‌ക് എടുക്കാനുള്ള ശേഷി, ചെലവിടല്‍ രീതി, സ്വഭാവം എന്നിവെയല്ലാം പരിഗണിച്ച് മാത്രമെ ഇക്കാര്യത്തില്‍ അന്തിമമായി തീരുമാനെമടുക്കാന്‍ സാധിക്കൂ.

എല്ലാവര്‍ക്കും അനുേയാജ്യമായ ഒരു ഫോര്‍മുല ഇക്കാര്യത്തില്‍ ഇല്ല. സ്വന്തം ലക്ഷ്യങ്ങളും സ്വഭാവവും എല്ലാം പരിഗണിച്ച് വേണം തീരുമാനെമടുക്കാന്‍.

(Originally published in Dhanam Magazine November 15, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```