ഉയർന്ന വരുമാനം വേണോ? ഈ നഗരങ്ങളിലേക്ക് കുടിയേറാം

വിദേശത്തേക്ക് ജോലി തേടിപ്പോകുന്നത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. മികച്ച വിദ്യാഭ്യാസ യോഗ്യതയും നാട്ടില്‍ നല്ല ജോലിയും ഉള്ളവരാണ് അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ഉയർന്ന വേതനമാണ് ഇവരെ ഈ രാജ്യങ്ങളിലേക്ക് ആകർഷിക്കുന്നത്.

56 നഗരങ്ങളിലെ ഡേറ്റ ഉപയോഗിച്ച് ഡ്യുഷ് ബാങ്ക് നടത്തിയ ഗവേഷണത്തിൽ ഏതൊക്കെ നഗരങ്ങളും രാജ്യങ്ങളുമാണ് ഉയർന്ന വേതനവും ഡിസ്പോസബിൾ ഇൻകവും നൽകുന്നതെന്ന് പറയുന്നുണ്ട്.

2018 മുതൽ സാൻ ഫ്രാൻസിസ്‌കോയിലെ ശരാശരി വേതനം 31 ശതമാനമാണ് ഉയർന്നത്. അതുകൊണ്ടുതന്നെ ലോകത്തേറ്റവും കൂടുതൽ വേതനം നൽകുന്ന നഗരമെന്ന വിശേഷണവും സാൻ ഫ്രാൻസിസ്‌കോയ്ക്ക് തന്നെ.

ഇവിടെ ജോലി ചെയ്യുന്നവർ പ്രതിമാസം 6,526 ഡോളർ (ഏകദേശം 4,50,000 രൂപ) വേതനമാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ഇത് ന്യൂയോർക്കിൽ തൊഴിൽ ചെയ്യുന്ന ഒരാളുടെ വേതനത്തേക്കാൾ 142 ശതമാനം കൂടുതലാണ്. ലോകത്തിൽ ഏറ്റവും ഉയർന്ന പർച്ചേസിംഗ് പവർ ഉള്ള ആളുകളും സാൻ ഫ്രാൻസിസ്‌കോക്കാരാണ്.

സ്വിറ്റ്സർലൻഡിലെ സൂറിച്ച് ആണ് രണ്ടാം സ്ഥാനത്ത്. 5,896 ഡോളർ ആണ് പ്രതിമാസ വരുമാനം. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ശരാശരി വരുമാനം 18 ശതമാനം ഇടിവ് രേഖപ്പെടുത്തിയതോടെയാണ് ഒന്നാം സ്ഥാനം നഷ്ടമായത്.

ന്യൂയോർക്ക് നഗരത്തിനാണ് മൂന്നാം സ്ഥാനം. ഇവിടത്തുകാരുടെ ശരാശരി പ്രതിമാസ വരുമാനം 4,612 ഡോളറാണ്. കഴിഞ്ഞ വർഷത്തേക്കാൾ 12 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

4,000 ഡോളറിന് മുകളിൾ പ്രതിമാസ വരുമാനം ലാഭക്കുന്ന ബോസ്റ്റൺ, ഷിക്കാഗോ എന്നീ നഗരങ്ങളും ആദ്യ 10 ൽ ഇടം പിടിച്ചിട്ടുണ്ട്.

ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന 10 നഗരങ്ങൾ

  1. San Francisco, U.S.
  2. Zurich, Switzerland
  3. New York, U.S.
  4. Boston, U.S.
  5. Chicago, U.S.
  6. Sydney, Australia
  7. Oslo, Norway
  8. Copenhagen, Denmark
  9. Melbourne, Australia
  10. London, U.K.

പട്ടികയിലെ ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും സിഡ്‌നി, ഓസ്‌ലോ, ലണ്ടൻ, അർജന്റീനയിലെ ബ്യൂണോഎയ്റസ്, സൗത്ത് ആഫ്രിക്കയിലെ ജോഹാൻസ്ബർഗ്, തുർക്കിയിലെ ഇസ്താംബൂൾ എന്നിവിടങ്ങളിലെ വേതനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്.

ലോകത്തേറ്റവും കുറവ് വേതനം ലഭിക്കുന്ന പ്രദേശങ്ങൾ ഈജിപ്തിലെ കെയ്‌റോ (പ്രതിമാസം 206 ഡോളർ) നൈജീരിയയിലെ ലാഗോസ് (236 ഡോളർ) എന്നിവയാണ്.

അതുപോലെ ലോകത്തേറ്റവും കൂടുതൽ വാടക നല്കേണ്ടിവരുന്നത് ഹോങ്കോങ്ങിലാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it