നികുതിയിളവ്, ഉയർന്ന സർക്കാർ വിഹിതം; അടിമുടി മാറ്റങ്ങളോടെ  എൻപിഎസ്   

റിട്ടയര്‍മെന്റ് സേവിംഗ്‌സ് അക്കൗണ്ടായ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എൻപിഎസിന് അടിമുടി മാറ്റങ്ങൾ. പിൻവലിക്കുന്ന തുകയ്ക്ക് പൂർണ നികുതിയിളവും, കേന്ദ്രഗവൺമെന്റ് ജീവനക്കാർക്ക് 14 ശതമാനം സർക്കാർ വിഹിതവും ആണ് പ്രധാന മാറ്റങ്ങൾ.

മാറ്റങ്ങൾ

  • വിരമിക്കുമ്പോൾ എന്‍പിഎസില്‍നിന്ന് പിന്‍വലിക്കുന്ന മുഴുവന്‍ തുകയ്ക്കും സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചു.
  • വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന 60 ശതമാനം തുകയ്ക്കും ഇനി നികുതിയിളവ് ലഭിക്കും (മുൻപ് ഇളവ് ലഭിച്ചിരുന്നത് 40 ശതമാനം തുകയ്ക്ക് മാത്രമായിരുന്നു).
  • ബാക്കിയുള്ള 40 ശതമാനം തുക ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കണം. ഈ തുകയ്ക്കും നികുതി നല്‍കേണ്ടതില്ല.
  • ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന എന്‍പിഎസ് വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനത്തില്‍നിന്ന് 14 ശതമാനമായി ഉയര്‍ത്തി.
  • ജീവനക്കാർക്ക് എൻപിഎസ് ഫണ്ടിന്റെ 50 ശതമാനം ഓഹരി വിപണിയിൽ നിക്ഷേപിക്കാം. മുൻപ് ഇത് 15 ശതമാനം ആയിരുന്നു.

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • 2004ൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച എൻപിഎസ് പിന്നീട് എല്ലാവ‍ർക്കുമായി തുറന്നു കൊടുക്കുകയായിരുന്നു.
  • 18 നും 65 നും ഇടയില്‍ പ്രായമുള്ള ഏത് ഇന്ത്യന്‍ പൗരനും (എന്‍ആര്‍ഐകൾ ഉൾപ്പെടെ) എന്‍പിഎസിൽ ചേരാം.
  • ഉപഭോക്താവ് കെ വൈ സി മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം
  • രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകൾ, പോസ്റ്റോഫീസുകൾ തുടങ്ങി പിഎഫ്ആർഡിഎ അംഗീകരിച്ചിട്ടുളള സേവനദാതാക്കൾ തുടങ്ങിയവർ വഴി ഈ പദ്ധതിയിൽ അംഗമാകാം.
  • ചേരുമ്പോൾ ഒരു അക്കൗണ്ട് നമ്പർ ലഭിക്കും. ഈ അക്കൗണ്ടിൽ 70 വയസ് വരെ തുക അടച്ചുകൊണ്ടിരിക്കണം.
  • 60 വയസ് പൂർത്തിയാകുമ്പോൾ അക്കൗണ്ടിൽ ഉള്ള തുകയിൽനിന്ന് 40 ശതമാനം ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. 60 ശതമാനം ഒരുമിച്ചു വേണമെങ്കിൽ പിൻവലിക്കാം.

ഓൺലൈൻ രജിസ്ട്രേഷന് ചെയ്യേണ്ടത്

  • മൊബീൽ നമ്പർ, ഇമെയിൽ, നെറ്റ് ബാങ്കിംഗുള്ള ബാങ്ക് അക്കൗണ്ട്.
  • ആധാർ അല്ലെങ്കിൽ പാൻ
  • പാൻ നമ്പർ ആണ് നൽകുന്നതെങ്കിൽ പ്രാണ്‍ (PRAN) ആക്ടീവാക്കേണ്ടതാണ്.
  • ഓൺലൈനിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകുക
  • ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യുക
  • ഓണ്‍ലൈൻ പേമെന്‍റ് ആരംഭിക്കുക (കുറഞ്ഞ തുക 500 രൂപ)
  • ഫോം പ്രിന്‍റ് എടുത്ത് ഫോട്ടോയും ഒപ്പും നൽകി സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസിയിൽ (CRA) സമർപ്പിക്കുക.

Related Articles
Next Story
Videos
Share it