ഷോപ്പിംഗ് ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ആറ് ക്രെഡിറ്റ് കാര്‍ഡുകള്‍

ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഇടപാടുകളിലും യാത്രാവേളയിലും പണം ലാഭിക്കാന്‍ സഹായിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍
ഷോപ്പിംഗ് ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ആറ് ക്രെഡിറ്റ് കാര്‍ഡുകള്‍
Published on

ഗ്രോസറി ഷോപ്പിംഗ് (Grocery Shopping) നമുക്ക് ഒഴിച്ചു കൂടാനാവത്തെ ഒന്നാണ്. അടിക്കടി ഉണ്ടാകുന്ന വില വര്‍ധനവ് പലപ്പോഴും കുടുംബ ബജറ്റിനെ ബാധിക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ ഷോപ്പിംഗ് ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആറ് ക്രെഡിറ്റ് കാര്‍ഡുകള്‍ (Credit card) പരിചയപ്പെടുത്തുകയാണ് ഇവിടെ.

ആമസോണ്‍ പേ ഐസിഐസി ക്രെഡിറ്റ് കാര്‍ഡ്

ആമസോണ്‍ ഷോപ്പിംഗില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ ക്യാഷ് ബാക്ക് ഈ കാര്‍ഡുകളില്‍ (Amazon Pay ICICI Credit Card) നല്‍കുന്നുണ്ട്. പ്രൈം മെമ്പേഴ്സിനാണ് അഞ്ച് ശതമാനം ക്യാഷ് ബാക്ക്. മറ്റുള്ളവര്‍ക്ക് മൂന്ന് ശതമാനം ക്യാഷ് ബാക്കും ലഭിക്കും. ആമസോണ്‍ പേ ഉപയോഗിക്കുന്ന കച്ചവടക്കാരുമായുള്ള ഇടപാടില്‍ ഒരു ശതമാനം ക്യാഷ് ബാക്കും ഉണ്ട്. ഈ ക്രെഡിറ്റ് കാര്‍ഡ് സേവനം ആജീവനാന്തം സൗജന്യമാണ്.

ഫ്ലിപ്കാര്‍ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്

ഫ്ലിപ്കാര്‍ട്ട്, മിന്ത്ര ഷോപ്പിംഗ് സൈറ്റുകളില്‍ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ക്ലീന്‍ട്രിപ്, ക്യുവര്‍.ഫിറ്റ്, പിവിആര്‍, സ്വഗ്ഗി, ഊബര്‍, തുടങ്ങിയവയില്‍ നാല് ശതമാനം ക്യാഷ് ബാക്ക്. മറ്റെല്ലാ ഇടപാടുകള്‍ക്കുംം 1.5 ശതമാനം ക്യാഷ് ബാക്ക് കൂടാതെ എല്ലാവര്‍ഷവും ആഭ്യന്തര വിമാനത്താവളങ്ങളില്‍ നാല് തവണ ലോഞ്ച് ആക്‌സസും തെരഞ്ഞെടുത്ത റെസ്‌റ്റോറന്റുകളില്‍ 20 ശതമാനം ഇളവും. പ്രതിവര്‍ഷം 500 രൂപയാണ് ക്രെഡിറ്റ് കാര്‍ഡിന്റെ (Flipkart Axis Bank Credit Card) ഫീസ്.

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ഡിജിസ്മാര്‍ട്ട് കാര്‍ഡ്

ഈ ക്രെഡിറ്റ് കാര്‍ഡ് (Standard Chartered DigiSmart Credit Card) ഉപയോഗിച്ചുള്ള ഗ്രോഫര്‍ (ഇപ്പോള്‍ ബ്ലിങ്കിറ്റ്), സൊമാറ്റോ എന്നീ ആപ്പുകളിലെ ഓഡറുകള്‍ക്ക് എല്ലാ മാസവും( അഞ്ച് ഇടപാടുകള്‍ക്ക്) 10 ശതമാനം കിഴിവ് നല്‍കുന്നു. മിന്ത്ര ഷോപ്പിംഗ് സൈറ്റിലെ ഓഡറുകള്‍ക്കും എല്ലാ മാസവും 20 ശതമാനം കിഴിവ് ലഭിക്കും. ആഭ്യന്തര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 20 ശതമാനവും അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 10 ശതമാനവും കിഴിവ് നല്‍കുന്നുണ്ട്. യാത്ര ആപ്പില്‍ 4,000 രൂപ വരെയുള്ള ആഭ്യന്തര ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് വര്‍ഷത്തില്‍ നാല് തവണ 25 ശതമാനം കിഴിവും മറ്റ് ആനുകൂല്യങ്ങളും ഉണ്ട്. 588 രൂപയാണ് വാര്‍ഷിക ഫീസ്.

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് മാന്‍ഹട്ടന്‍ ക്രെഡിറ്റ് കാര്‍ഡ്

ഈ ക്രെഡിറ്റ് കാര്‍ഡ് (Standard Chartered Manhattan Credit Card) സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 5 ശതമാനം ക്യാഷ്ബാക്കും ബിഗ്ബാസ്‌കറ്റില്‍ 150 രൂപ കിഴിവും വാഗ്ദാനം ചെയ്യുന്നു. മറ്റെല്ലാ ചെലവാക്കലുകള്‍ക്കും 3x റിവാര്‍ഡുകള്‍ ലഭിക്കും. ക്രെഡിറ്റ് കാര്‍ഡിന്റെ വാര്‍ഷിക ഫീസ് 999 രൂപയാണ്.

എസ്ബിഐ കാര്‍ഡ് പ്രൈം

കാര്‍ഡ് (SBI Card Prime ) എടുക്കുന്ന സമയത്തത് വെല്‍ക്കം ഓഫറായി 3000 രൂപയുടെ ഈ-ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും. ഡൈനിംഗ്, ഗ്രോസറി, സിനിമ ടിക്കറ്റ് തുടങ്ങിയവക്കായി ചെലവാക്കുന്ന ഓരോ 100 രൂപയ്ക്കും എസ്ബിഐ 10 റിവാര്‍ഡ് പോയിന്റുകള്‍ നല്‍കും. കോംപ്ലിമെന്ററി എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസും ( എട്ട് തവണ ഇന്ത്യയിലും നാല് തവണ വിദേശത്തും) പ്രതിവര്‍ഷം കാര്‍ഡ് നല്‍കുന്നുണ്ട്. ഒരു വര്‍ഷം 3 ലക്ഷം രൂപയ്ക്ക് മുകളില്‍ ഇടപാട് നടത്തിയാല്‍ വാര്‍ഷിക ഫീസ് ഉണ്ടാവില്ല. അല്ലാത്ത പക്ഷം 2,999 രൂപയാണ് വാര്‍ഷിക ഫീസ്.

ആക്‌സിസ് ബാങ്ക് സെലക്ട് കാര്‍ഡ്

ആക്‌സിസ് ബാങ്ക് സെലക്ട് ക്രെഡിറ്റ് കാര്‍ഡ് (Axis Bank Select Credit Card) ഉപയോഗിക്കുമ്പോള്‍ ബിഗ്ബാസ്‌കറ്റ് ഓഡറുകള്‍ക്ക് (കുറഞ്ഞത് 2000 രൂപ) 20 ശതമാനം/ 500 രൂപ കിഴിവ് ലഭിക്കും. മാസത്തില്‍ രണ്ട് തവണ സ്വിഗ്ഗിയില്‍ 40 ശതമാനം കിഴിവും നല്‍കുന്നുണ്ട്.

ആദ്യ ഇടപാടിന് 2000 രൂപയുടെ ആമസോണ്‍ വൗച്ചര്‍ സമ്മാനമായി ലഭിക്കും. ഷോപ്പിംഗില്‍ ചെലവാക്കുന്ന ഓരോ 200 രൂപയ്ക്കും 2x റിവാര്‍ഡ് പോയിന്റ് ലഭിക്കും. തെരഞ്ഞെടുത്ത റെസ്റ്റോറന്റുകളില്‍ 20 ശതമാനം കിഴിവ്, ഓരോ വര്‍ഷവും ആറ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലോഞ്ചുകളില്‍ കോംപ്ലിമെന്ററി പ്രയോറിറ്റി പാസ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. 3000 രൂപയാണ് കാര്‍ഡിന്റെ വാര്‍ഷിക ഫീസ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com