ബിസിനസ് വിജയിപ്പിക്കാന്‍ മുഖ്യം വരവ് ചെലവിന്റെ ഈ തന്ത്രം


ബിസിനസിലെ ചെലവുകളില്‍ സംരംഭകന്റെ നിരന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. ഓരോ ചെലവും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. അനാവശ്യ ചെലവുകള്‍ ഇല്ലാതെയാക്കുകയും ചെലവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതോടെ ബിസിനസില്‍ നിന്നും പുറത്തേക്ക് പോകുന്ന പണത്തിന്റെ തോത് കുറയ്ക്കാന്‍ സാധിക്കും. ഇത് ബിസിനസിനെ കൂടുതല്‍ ശക്തിപ്പെടുത്തും.

ലാഭനഷ്ട കണക്കുകളുടെ കളിയിലല്ല യഥാര്‍ത്ഥ ബിസിനസിന്റെ നിലനില്‍പ്പ് എന്ന് മനസിലാക്കുന്ന സംരംഭകര്‍ ക്യാഷ് ഫ്‌ളോ മാനേജ്മെന്റ് (Cashflow Management) തന്ത്രം ഫലപ്രദമായി ഉപയോഗിക്കും. ബിസിനസിലേക്കുള്ള പണത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്തുകയും ബിസിനസില്‍ പണം നിലനിർത്തുകയും ചെയ്യുക എന്നതാണ് ഈ തന്ത്രത്തിലൂടെ സംരംഭകര്‍ ചെയ്യുന്നത്. ബിസിനസിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഇത് സഹായകരമാകും.

വില്‍പ്പനയുടെ അളവ് കൂടുന്തോറും ക്യാഷ് ഫ്‌ളോ ഭംഗിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ലാഭമുണ്ടെങ്കില്‍ കൂടി ബിസിനസ് പ്രശ്‌നങ്ങളിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. വില്‍പ്പന വര്‍ധിപ്പിക്കാന്‍ കൂടുതല്‍ കടം നല്‍കുമ്പോള്‍ അത് സമയബന്ധിതമായി പിരിച്ചെടുക്കാനുള്ള തന്ത്രം കൂടി സംരംഭകന്‍ മെനയേണ്ടതുണ്ട്. ബിസിനസ് വിജയത്തിന്റെ ഏറ്റവും മൂര്‍ച്ചയുള്ള തന്ത്രമാണ് ക്യാഷ് ഫ്‌ളോ മാനേജ്മെന്റ്.


Related Articles
Next Story
Videos
Share it