

നിങ്ങള്‍ക്കൊരു മൊബൈല്‍ വാങ്ങിക്കണം. നിങ്ങള്‍ നേരെ എറണാകുളം മറൈന്‍ഡ്രൈവിലെത്തി പെന്റ മേനകയില്‍ കയറുന്നു. അവിടെ മുഴുവന്‍ മൊബൈല്‍ കടകളാണ്. നിങ്ങള്‍ ഓരോ കടകളും കയറിയിറങ്ങുന്നു. മൊബൈലുകള്‍ നോക്കുന്നു, വില പേശുന്നു. അവസാനം നല്ലൊരു മൊബൈല്‍ ഉദ്ദേശിച്ച വിലയില്‍ വാങ്ങി സംതൃപ്തനായി മടങ്ങുന്നു.
പെന്റ മേനകയില്‍ നിറച്ചും മൊബൈല്‍ കടകളാണ്. എന്തിനാണിത്ര മൊബൈല്‍ കടകള്‍ ഒരിടത്തു തന്നെ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ചിലപ്പോഴെങ്കിലും നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ടാകാം. ഒരേ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ധാരാളം കടകള്‍ ഒരേ പ്രദേശത്ത് അടുത്തടുത്ത് സ്ഥിതിചെയ്യുമ്പോള്‍ ഈ കടകള്‍ക്കൊക്കെ എന്തു കച്ചവടം ലഭിക്കാനാണ് എന്നും തോന്നിയിട്ടുണ്ടാകാം. എന്നാല്‍ യാഥാര്‍ത്ഥ്യം നേരെ മറിച്ചാണ്. ഒരേ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒരേ പ്രദേശം കേന്ദ്രീകരിച്ച് കച്ചവടം നടത്തുമ്പോള്‍ റീറ്റെയില്‍ ബിസിനസ് ക്ലസ്റ്ററിന്റെ (Retail Business Cluster) ശക്തി അവയ്ക്ക് ലഭിക്കുന്നു, കച്ചവടം വര്‍ധിക്കുന്നു.
പോഡ്കാസ്റ്റ് കേള്‍ക്കൂ
Read DhanamOnline in English
Subscribe to Dhanam Magazine