

യഥാര്‍ത്ഥത്തില്‍ വസ്ത്ര വില്‍പ്പന ശാല ചെയ്തതെന്താണ്? വസ്ത്രങ്ങള്‍ക്ക് വില കൂട്ടിയിടുന്നു, എന്നിട്ട് ഉപഭോക്താവിനെ പ്രലോഭിപ്പിക്കുന്ന രീതിയില്‍ ഡിസ്‌കൗണ്ട് നല്‍കുന്നു. വമ്പിച്ച ആദായ വില്‍പ്പന ഉപഭോക്താക്കളെ വെളിച്ചം ഈയാംപാറ്റകളെ ആകര്‍ഷിക്കുന്നത് പോലെ ആകര്‍ഷിക്കുന്നു. യഥാര്‍ത്ഥത്തില്‍ 400 രൂപയുള്ള ഷര്‍ട്ടിന് അവര്‍ 1000 രൂപ വിലയിടുന്നു. എന്നിട്ട് അത് 50% ഡിസ്‌കൗണ്ടില്‍ വില്‍ക്കുന്നു. ഇപ്പോള്‍ ഷര്‍ട്ടിന്റെ വില 500 രൂപ. ഷോപ്പിന് ലാഭം കൂടുന്നു ഉപഭോക്താവിന് സന്തോഷവും. ഇതിനെ റിലേറ്റിവിറ്റി ക്യൂ പ്രൈസിംഗ് (Relativity Cue Pricing) എന്ന് പറയും. വില കൂട്ടിയിട്ട് ഡിസ്‌കൗണ്ട് നല്‍കി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന തന്ത്രം. പോഡ്കാസ്റ്റ് കേള്‍ക്കാം
Read DhanamOnline in English
Subscribe to Dhanam Magazine