EP 59: ബ്യൂട്ടിബ്രാന്‍ഡുകളുടെ ഈ വിപണന തന്ത്രം നിങ്ങള്‍ക്കും പരീക്ഷിക്കാം

മേക്കപ്പ് സാമഗ്രികള്‍ തെരഞ്ഞെടുക്കുവാനും വാങ്ങിക്കുവാനും നിങ്ങള്‍ ധാരാളം സമയവും പണവും ചെലവഴിക്കുകയും ചെയ്യുന്നു. എന്നാല്‍ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ മേക്കപ്പ് സാമഗ്രികള്‍ നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തിയാലോ? ബിര്‍ച്ച് ബോക്‌സ് (Birch Box) ഇതുപോലെ നിങ്ങള്‍ക്കാവശ്യമുള്ള മേക്കപ്പ് സാമഗ്രികള്‍ നിങ്ങളുടെ കൈകളില്‍ എത്തിക്കുന്നു. മാസം ചെറിയൊരു തുക തുടര്‍ച്ചയായി മുടക്കി ബിര്‍ച്ച് ബോക്‌സിന്റെ വരിക്കാരനായാല്‍ (subscriber) മതി. ഇഷ്ടമുള്ള ബ്രാന്‍ഡ് തെരഞ്ഞെടുക്കാം.

ഒരു മാസം, മൂന്ന് മാസം, പന്ത്രണ്ട് മാസം തുടങ്ങിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ലഭ്യമാണ്. ഒരു ബ്രാന്‍ഡിലും ആസക്തി തോന്നേണ്ടതില്ല. മികച്ചവ പരീക്ഷിക്കാം. തിരഞ്ഞെടുക്കാന്‍ കൈനിറയെ ബ്രാന്‍ഡുകളുണ്ട്. പര്‍ച്ചേസിന്റെ മറ്റൊരു ആസ്വാദന തലവും ഇതിലൂടെ കണ്ടെത്താം.

ബിര്‍ച്ച് ബോക്‌സിന്റെ കാലടി പിന്തുടര്‍ന്ന മറ്റു ബിസിനസുകളുണ്ട്. ഡോളര്‍ ഷേവ് ക്ലബ് (Dollar Shave Club) വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് റേസറുകള്‍ തുടര്‍ച്ചയായി അയച്ചു കൊടുക്കുന്നു. ബ്ലൂ ഏപ്രണ്‍ (Blue Apron) ദിവസവും മൂന്നരലക്ഷം ഭക്ഷണപ്പൊതികള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുന്നു. ഇതാണ് സബ്‌സ്‌ക്രിപ്ഷന്‍ ബിസിനസ് മോഡല്‍. കൂടുതല്‍ കേള്‍ക്കാം.

Related Articles
Next Story
Videos
Share it