പ്രവര്‍ത്തനച്ചെലവ് നിയന്ത്രിക്കുന്ന 'കോസ്റ്റ് ലീഡര്‍ഷിപ്പ്' തന്ത്രം നിങ്ങളുടെ സംരംഭത്തിനും
സര്‍ക്കുലേഷനില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു ദിനപത്രം ലാഭത്തിലെത്താത്തത് അവരുടെ ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവുകള്‍ കാരണമാണെന്ന് കണ്ടെത്തുന്നു. ന്യൂസ്പ്രിന്റ്, പ്രിന്റിംഗ് ഇങ്ക്, കെമിക്കലുകള്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളെല്ലാം ഓരോ എഡിഷനും വാങ്ങിയിരുന്നത് വ്യത്യസ്ത കമ്പനികളില്‍ നിന്നായിരുന്നു. എന്നാല്‍ ഇത്തരം പര്‍ച്ചേസുകളെ അവര്‍ ഏകീകരിച്ചു. എല്ലാ എഡിഷനിലെയും പര്‍ച്ചേസുകള്‍ കേന്ദ്രീകൃത (Centralised) സംവിധാനത്തിന്റെ കീഴിലാക്കി, അസംസ്‌കൃത വസ്തുക്കള്‍ ഒരുമിച്ച് ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങിയതോടെ വിലയില്‍ വലിയ കുറവ് ലഭിച്ചു തുടങ്ങി. വില പേശലിലൂടെ കുറഞ്ഞ നിരക്കില്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങി. ഇതോടെ അവരുടെ ലാഭം കുതിച്ചുയര്‍ന്നു.
സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് പ്രവര്‍ത്തനച്ചെലവ് പരമാവധി കുറച്ചു ലാഭം വര്‍ധിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. ചെലവുകള്‍ പരിമിതപ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തിക്കുകയെന്ന തന്ത്രമാണ് വോള്‍മാര്‍ട്ട് നടപ്പിലാക്കുന്നത്. പതിനായിരത്തിലധികം റീറ്റെയ്ല്‍ സ്റ്റോറുകളുള്ള വോള്‍മാര്‍ട്ട് ഭീമമായ വിലക്കുറവിലാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങി സംഭരിക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്താലും സ്വന്തം ഡെലിവറി വാഹനങ്ങളുടെ ഉപയോഗത്തിലൂടെയും ചെലവുകള്‍ പരമാവധി ചുരുക്കി അവര്‍ പ്രവര്‍ത്തിക്കുന്നു. കോസ്റ്റ് ലീഡര്‍ഷിപ്പിലൂടെ (Cost Leadership) വിപണിയില്‍ എതിരാളികളെക്കാള്‍ മുന്നിലെത്താന്‍ ഇതിലൂടെ അവര്‍ക്ക് സാധിക്കുന്നു.
കേള്‍ക്കാം, ഡോ. Sudheer babu എഴുതിയ ബിസിനസ്സ് തന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ധനം 100 ബിസ് സ്ട്രാറ്റജീസ് പോഡ്കാസ്റ്റിന്റെ 84ാമത്തെ എപ്പിസോഡ്.