കൊക്കകോള ചെയ്തത് കണ്ടില്ലേ, നിങ്ങള്‍ക്കും ഉണ്ടാകണം 'ബ്രാന്‍ഡിന്റെ സ്ഥിരത'
കൊക്കകോള കുടിക്കുന്നവര്‍ക്ക് അതൊരു അനുഭവമാണ് (Experience). ഓരോ തവണ കൊക്കകോള നുണയുമ്പോഴും അവര്‍ക്കറിയാം അത് നല്‍കുന്നത് വര്‍ഷങ്ങളായി ഒരേ അനുഭവമാണെന്ന്, അത് തന്നെയാണ് അതിന്റെ വിജയവും. ഒരിക്കല്‍ കൊക്കകോളയ്ക്ക് വലിയൊരു അബദ്ധം പറ്റി. വര്‍ഷങ്ങളായിപിന്തുടരുന്ന ഫോര്‍മുല മാറ്റുവാന്‍ അവര്‍ തീരുമാനിച്ചു. അതിനായി പുതിയൊരു ശീതള പാനീയം (Soft Drink) വികസിപ്പിച്ചെടുത്തു.
ഇരുപതിനായിരത്തോളം ആളുകള്‍ക്ക് ഇത് കുടിക്കുവാന്‍ നല്‍കി അഭിപ്രായം ചോദിച്ചു. രുചി പരിശോധനയില്‍ Wow superb എന്ന അഭിപ്രായം വന്നു. പുതിയ കോക്ക് ഒറിജിനല്‍ കോക്കിനെക്കാളും എതിരാളിയായ പെപ്സിയെക്കാളും ഉയര്‍ന്ന അഭിപ്രായം നേടി. തുടര്‍ന്ന് കൊക്കകോള തങ്ങളുടെ ഒറിജിനല്‍ കോക്ക് നിര്‍ത്തലാക്കി പകരം പുതിയ കോക്ക് (New Coke) വിപണിയിലെത്തി.
കോക്കിന്റെ ആരാധകര്‍ രോഷാകുലരായി. പുതിയ കോക്ക് മികച്ചതായിരിക്കാം. പക്ഷേ ഞങ്ങള്‍ക്ക് പഴയ കോക്ക് തന്നെ വേണം. അവരുടെ ആവശ്യം വളരെ വ്യക്തമായിരുന്നു. പുതിയ കോക്ക് അടിപൊളിയായിരുന്നു, സംശയമില്ല എന്നാലത് വിപണിയില്‍ ദയനീയ പരാജയമായി മാറി. കൊക്കകോളയുടെ വില്‍പ്പന തകര്‍ന്നു. മൂന്നേ മൂന്നു മാസം അതിനുള്ളില്‍ പഴയ കോക്ക് തിരികെയെത്തിച്ച് കൊക്കകോള മുഖം രക്ഷിച്ചു.
ബ്രാന്‍ഡിന്റെ സ്ഥിരതയാണ് (Brand Consistency) ഉപഭോക്താവിനെ ബ്രാന്‍ഡിലേക്ക് ആകര്‍ഷിക്കുന്നതും ബന്ധിപ്പിക്കുന്നതും. അത് പേരോ ലോഗോയോ മെച്ചപ്പെടുത്തിയത് കൊണ്ട് മാത്രം നേടാനാകില്ല. എങ്ങനെയാണ് ബ്രാന്‍ഡ് സ്ഥിരത ബിസിനസില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. പോഡ്കാസ്റ്റ് കേള്‍ക്കൂ.