

നിങ്ങള്‍ക്കൊരു കണ്ണട വാങ്ങണം. നിങ്ങള്‍ ടൈറ്റാന്‍ ഐ പ്ലസിലേക്ക് (Titan Eye+) കടന്നു ചെല്ലുന്നു. ഒരു പെണ്‍കുട്ടി മനോഹരമായ വിടര്‍ന്ന ചിരിയോടെ നിങ്ങളെ സമീപിക്കുന്നു. നിങ്ങളുടെ ആവശ്യം മനസ്സിലാക്കുന്ന അവള്‍
ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നു. നിങ്ങളുടെ കണ്ണിന്റെ പവര്‍ ചെക്ക് ചെയ്യുന്നു. നിങ്ങളുടെ അഭിരുചിക്കൊത്ത ഉല്‍പ്പന്നം തിരഞ്ഞെടുക്കാന്‍ അവള്‍ സഹായിക്കുന്നു. ആ ഷോപ്പില്‍ നിന്നും നിങ്ങള്‍ പുറത്തേക്കിറങ്ങുന്നത് പൂര്‍ണ്ണ തൃപ്തനായാണ്. സുഹൃത്ത് കണ്ണട വാങ്ങാന്‍ എവിടെ പോകണം എന്ന് ചോദിക്കുമ്പോള്‍ നിങ്ങള്‍ ടൈറ്റാന്‍ ഐ പ്ലസ്ശുപാര്‍ശ ചെയ്യുന്നു. കാരണം നിങ്ങള്‍ക്കവിടെ WOW എന്നൊരനുഭവം ലഭിച്ചു കഴിഞ്ഞു.
മികച്ച ഉല്‍പ്പന്നങ്ങളും പ്രശസ്തമായ ബ്രാന്‍ഡും ഉണ്ടെങ്കില്‍ ഉപഭോക്താക്കള്‍ ബിസിനസിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കും എന്ന തെറ്റിദ്ധാരണ നമുക്കെല്ലാവര്‍ക്കുമുണ്ട്. പുതിയ ഉപഭോക്താക്കളുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുക എന്നതാണ് ബിസിനസിന്റെ വിജയതന്ത്രമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. നിലവിലുള്ള ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ കഴിയുക ബിസിനസിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്.
നിലവിലുള്ള ഉപഭോക്താക്കളാണ് പുതിയ ഉപഭോക്താക്കളെ ബിസിനസിലേക്ക് വഴി തെളിക്കുന്നത്. അവരുടെ വാക്കുകള്‍ക്ക് അല്ലെങ്കില്‍ സാക്ഷ്യത്തിന് (Testimony) ബിസിനസില്‍ പൊന്നുംവിലയാണ്. ഉപഭോക്താക്കളെ നിലനിര്‍ത്തുന്ന തന്ത്രം (Customer Retention Strategy) ബിസിനസില്‍ പരമപ്രധാനമാണ്. കേള്‍ക്കാം
Read DhanamOnline in English
Subscribe to Dhanam Magazine