
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യണം. നിങ്ങള്‍ ഗൂഗിള്‍ പേയിലൂടെ (Google Pay) പേയ്‌മെന്റ് ചെയ്യുന്നു. അപ്പോള്‍ തന്നെ ഫോണ്‍ റീചാര്‍ജ് ആയിക്കഴിഞ്ഞു. നിങ്ങള്‍ സന്തോഷവാനാകുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ ഒരു സംശയം നിങ്ങളുടെ മനസ്സിലേക്ക് കടന്നു വരാറുണ്ട്. മിക്കവാറും എല്ലാ പേയ്‌മെന്റുകള്‍ക്കും ഇപ്പോള്‍ ഗൂഗിള്‍ പേയാണ്
ആശ്രയിക്കുന്നത്. എന്നാല്‍ ആ ആപ്ലിക്കേഷന്റെ സേവനം തികച്ചും സൗജന്യമാണല്ലോ. എങ്ങിനെയാണ് അവര്‍ വരുമാനം ഉണ്ടാക്കുന്നത്?
എങ്ങിനെയാണ് അവരുടെ ബിസിനസ് നിലനില്‍ക്കുന്നത്? ഇത്തരമൊരു ചിന്ത തലയിലൂടെ കടന്നുപോകാത്ത ആരുമുണ്ടാവില്ല. ഗൂഗിള്‍ പേ ഒരു ഉല്‍പ്പന്നമോ സേവനമോ നമുക്ക് വില്‍ക്കുന്നില്ല. നല്‍കുന്ന സേവനത്തിന് അവര്‍ യാതൊരു വിധ ഫീസും ഈടാക്കുന്നില്ല. ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നമോ സേവനമോ വില്‍ക്കാത്ത ഒരു ബിസിനസ്. വരുമാനമില്ലാതെ ഇത്തരം സേവനം സൗജന്യമായി നല്‍കുക അസാധ്യം.
ഈ സേവനങ്ങള്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കുമ്പോള്‍ തന്നെ ഓരോ പെയ്‌മെന്റിനും ഈ കമ്പനികളില്‍ നിന്നും ചെറിയൊരു കമ്മീഷന്‍ ഗൂഗിള്‍ പേ തങ്ങള്‍ നല്‍കുന്ന സേവനത്തിന് പകരമായി ഈടാക്കുന്നുണ്ട്. അതാണ് അവരുടെ വരുമാന സ്രോതസ്സ് (Revenue Source). എല്ലാ യു.പി.ഐ ആപ്‌ളിക്കേഷനുകളും വരുമാനം ഉണ്ടാക്കുന്നത് ഈ വഴിയിലൂടെ തന്നെ.
ഉല്‍പ്പന്നമോ സേവനമോ വില്‍ക്കാതെ മറ്റൊരു വഴിയിലൂടെ വരുമാനം സൃഷ്ടിക്കാന്‍ ഈ തന്ത്രം ഉപയോഗിച്ച് സാധിക്കും. മറഞ്ഞിരിക്കുന്ന ഈ വരുമാന മാര്‍ഗ്ഗം ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. നിങ്ങളുടെ ബിസിനസിലും ഈ വഴി പരീക്ഷിച്ച് നോക്കൂ.
പോഡ്കാസ്റ്റ് കേള്‍ക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine