
ഒരു ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാണ കമ്പനി തങ്ങളുടെ പുതിയ ഉല്‍പ്പന്നമായ സാമ്പാര്‍ പൗഡര്‍ വിപണിയിലേക്കിറക്കാന്‍ തീരുമാനിക്കുന്നു. ഏതൊക്കെ വിപണികളില്‍ ഉല്‍പ്പന്നം ലഭ്യമാക്കണം എന്നത് തീരുമാനിക്കേണ്ടതുണ്ട്.
ഇതിനായി കമ്പനി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും ഭക്ഷണ സംസ്‌കാരം (Food Culture) പഠിക്കുന്നു. സാമ്പാര്‍ എന്ന വിഭവം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് എന്നവര്‍ മനസ്സിലാക്കുന്നു. തങ്ങളുടെ ഉല്‍പ്പന്നം ആദ്യം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിപണികളില്‍ വിപണനം ചെയ്യുവാന്‍ അവര്‍ തീരുമാനിക്കുന്നു.
ഉപഭോക്താക്കളുടെ ഭക്ഷണ ശീലം മനസ്സിലാക്കിയാണ് അവര്‍ ഈ തീരുമാനത്തിലെത്തിയത്. തങ്ങളുടെ സമയവും ഊര്‍ജ്ജവും പണവും അനാവശ്യ വിപണികളില്‍ പാഴാക്കാതെ ഏറ്റവും കൂടുതല്‍ ഫലം ലഭിക്കുന്ന വിപണികളില്‍ ചെലവഴിക്കുവാന്‍ അവര്‍ ശ്രദ്ധ ചെലുത്തുന്നു.
ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ ഉപഭോക്താക്കള്‍ ഏത് പ്രദേശങ്ങളിലാണുള്ളത് എന്നവര്‍ ആദ്യമേ തന്നെ പരിശോധിക്കുന്നു. അവരെ മാത്രം ലക്ഷ്യം വയ്ക്കുന്നു. വലിയൊരു വിപണിയെ വിഭജിച്ച് തങ്ങളുടെ ശരിയായ വിപണി കണ്ടെത്തുന്നു. ഇതാണ് വിഭജന തന്ത്രം. കേൾക്കാം
Read DhanamOnline in English
Subscribe to Dhanam Magazine