മറ്റൊരു ബിസിനസുമായി കൈകോര്‍ത്ത് നിങ്ങളുടെ ബിസിനസിനെ വളര്‍ത്തുന്ന തന്ത്രം

ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറുകള്‍ വന്നതോടെ പരമ്പരാഗത ബുക്ക് സ്റ്റോറുകള്‍ പ്രതിസന്ധിയിലായി. വായനക്കാര്‍ വീടിന്റെ അകത്തളങ്ങളില്‍ നിന്നും സ്റ്റോറുകളിലേക്ക് എത്താതെയായി. പുസ്തകങ്ങള്‍ വീട്ടുപടിക്കലെത്തുമ്പോള്‍ എന്തിന് ബുക്ക് സ്റ്റോര്‍ സന്ദര്‍ശിക്കണം. ധാരാളം സ്റ്റോറുകള്‍ പൂട്ടിപ്പോയി.

പുസ്തക സ്റ്റോര്‍ നടത്തിക്കൊണ്ടു പോകുന്നത് പലര്‍ക്കും അത്ര ലാഭകരമായ ബിസിനസ് അല്ലാതെയായി. ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ പല വമ്പന്‍ ബുക്ക് സ്റ്റോറുകളും മുട്ടുകുത്തി. പക്ഷേ ഓണ്‍ലൈന്‍ സ്റ്റോറുകളുടെ വെല്ലുവിളികള്‍ നേരിട്ട് ബാണ്‍സ് ആന്‍ഡ് നോബിള്‍ (Barnes & Noble) പിടിച്ചുനിന്നു.

അവര്‍ ബിസിനസിനെ വിപുലീകരിക്കാന്‍ ഈ അവസരം വിനിയോഗിച്ചു. ചില വെല്ലുവിളികള്‍ പുതിയ അവസരങ്ങള്‍ തുറന്നിടും. തീര്‍ന്നു എന്ന് കരുതുന്നിടത്തു നിന്നും ബിസിനസ് ഉയര്‍ത്തെഴുന്നേല്‍ക്കും.ബാണ്‍സ് ആന്‍ഡ് നോബിള്‍ ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റി. അവര്‍ സ്റ്റാര്‍ബക്‌സുമായി തന്ത്രപരമായ സഖ്യത്തില്‍ ഏര്‍പ്പെട്ടു. ഇതാണ് സ്ട്രറ്റീജിക് അലയന്‍സ് (Strategic Alliance) തന്ത്രപരമായ സഖ്യം.

Related Articles
Next Story
Videos
Share it