

നിങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നു. ടിക്കറ്റ് എടുക്കേണ്ടതുണ്ട്. ടിക്കറ്റ് കൗണ്ടറില്‍ നല്ല തിരക്കുണ്ട്. ട്രെയിന്‍ ഇപ്പോഴെത്തും. ക്യൂ നിന്ന് ടിക്കറ്റ് എടുക്കുവാനുള്ള സമയമില്ല. നിങ്ങള്‍ നേരെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്റിoഗ് മെഷീനിന്റെ (ATVM) അരികിലേക്ക് ചെല്ലുന്നു. സ്വയം ടിക്കറ്റ് എടുക്കുന്നു. പ്ലാറ്റ്‌ഫോമിലേക്ക് പായുന്നു.
ഇവിടെ ആരും നിങ്ങളെ സഹായിക്കുന്നില്ല. നിങ്ങള്‍ തന്നെ ടിക്കറ്റ് എടുത്തു. ക്യൂ നിന്ന് വിലപ്പെട്ട സമയം പാഴായില്ല. റെയില്‍വേയുടെ ഒരു ഉദ്യോഗസ്ഥനും നിങ്ങള്‍ക്ക് ടിക്കറ്റ് നല്‍കാനായി സമയമോ ശ്രമമോ വിനിയോഗിച്ചില്ല. നിങ്ങള്‍ക്കാവശ്യമുള്ളത് നിങ്ങള്‍ തന്നെ കണ്ടെത്തി. ഒരു എ ടി എമ്മില്‍ നിന്നും പണമെടുക്കുന്നത് പോലെ നിസ്സാരമായി നിങ്ങളത് ചെയ്തു. പണമെടുക്കാന്‍ ബാങ്കില്‍ പോകേണ്ട, ക്യൂ നില്‍ക്കേണ്ട നിങ്ങള്‍ സ്വയം സേവിക്കുന്നു, സ്വയം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നു.
നിങ്ങളുടെ ബിസിനസില്‍ പെട്ടെന്ന് സപ്ലയര്‍ക്ക് പണം നല്‍കണം. നിങ്ങള്‍ ചെക്ക് എഴുതി അതുമായി ബാങ്കില്‍ ചെന്ന് സമയം കളയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. പകരം നിങ്ങള്‍ സപ്ലയര്‍ക്ക് പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നു. ഇരുന്നിടത്തു നിന്ന് അനങ്ങാതെ നിങ്ങള്‍ ആ പണം നല്കിക്കഴിഞ്ഞു. കസ്റ്റമര്‍ക്ക് ബാങ്കിലേക്ക് വരാതെ തന്നെ ഇടപാടുകള്‍ നടത്താനുള്ള സൗകര്യം ബാങ്ക് ഒരുക്കിയിരിക്കുന്നു. രണ്ടു കൂട്ടര്‍ക്കും പണവും സമയവും ലാഭം. ഇവിടെയാണ് സെല്‍ഫ് സര്‍വീസ് തന്ത്രത്തിന്റെ പ്രാധാന്യം. പോഡ്കാസ്റ്റ് കേള്‍ക്കൂ
Read DhanamOnline in English
Subscribe to Dhanam Magazine