Begin typing your search above and press return to search.
EP 19 - 'പീക്ക് എന്‍ഡ് റൂള്‍', പുതുമയുള്ള അനുഭവങ്ങള്‍ നല്‍കി ഉപഭോക്താക്കളെ സ്വാധീനിക്കാം
Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn
നിങ്ങള്‍ കുടുംബത്തോടൊപ്പം സിനിമയ്ക്ക് പോകുന്നു. നല്ല ചിത്രം. നിങ്ങളും കുടുംബവും ചിത്രം ആസ്വദിക്കുന്നു. എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സ് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ചിത്രത്തിന്റെ ക്ലൈമാക്‌സ് നിങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തുന്നു. ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്തായിരിക്കും? മികച്ച ക്ലൈമാക്‌സ് സിനിമയ്ക്ക് മികച്ച അഭിപ്രായം നല്‍കുന്നു എന്നാല്‍ മോശം ക്ലൈമാക്‌സ് നേരെ തിരിച്ചും. അനുഭവത്തിന്റെ ഉത്തുംഗത്തില്‍ (Peak) ആണ് ഓരോ വ്യക്തിയും അവരുടെ അഭിപ്രായം രൂപീകരിക്കുന്നത്.
നിങ്ങള്‍ കുടുംബവുമായി റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നു. നല്ല അന്തരീക്ഷം, സൗഹൃദത്തോടെയുള്ള പെരുമാറ്റം, സ്വാദിഷ്ഠമായ ഭക്ഷണം. നിങ്ങള്‍ ആസ്വദിച്ചു കഴിക്കുന്നു. ഭക്ഷണം കഴിച്ചു തീരുന്ന വേളയില്‍ റസ്റ്റോറന്റ് ഷെഫ് നിങ്ങളുടെ മേശക്കരികിലേക്ക് നടന്നു വരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ നിങ്ങള്‍ക്കുള്ള ഐസ്‌ക്രീമാണ്. ഷെഫ് മനോഹരമായ ചിരിയോടെ ആ ഐസ്‌ക്രീമിന്റെ പ്രത്യേകത നിങ്ങള്‍ക്ക് വിവരിച്ചു നല്‍കുന്നു അതിനുശേഷം തികച്ചും സൗജന്യമായി ആ ഐസ്‌ക്രീം നിങ്ങള്‍ക്കും കുടുംബത്തിനുമായി നല്‍കുന്നു. നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവം. എന്തായിരിക്കും നിങ്ങള്‍ക്ക് ആ റസ്റ്റോറന്റിനെക്കുറിച്ചുള്ള അഭിപ്രായം?
സിനിമ കണ്ടപ്പോള്‍ നിങ്ങള്‍ക്കുള്ള അതേ അനുഭവമല്ല റസ്റ്റോറന്റില്‍ ഉണ്ടായത്. സിനിമയുടെ ക്ലൈമാക്‌സ് നിങ്ങളെ നിരാശപ്പെടുത്തുകയും തികച്ചും നെഗറ്റീവായ അനുഭവം നല്‍കുകയും ചെയ്തു. റസ്റ്റോറന്റില്‍ നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത, നിങ്ങളെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം സംഭവിക്കുകയും ചെയ്തു. ഇത് അത്യധികം പോസിറ്റീവായ സംഭവമായി മാറി.
നാമോരുത്തരും അനുഭവങ്ങള്‍ വിലയിരുത്തുന്നത് അനുഭവങ്ങളുടെ ഉച്ചസ്ഥായിയില്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ്.
അനുഭവങ്ങളുടെ ഉത്തുംഗത്തില്‍ (Peak) നെഗറ്റീവായ അല്ലെങ്കില്‍ പോസിറ്റീവായ അഭിപ്രായങ്ങള്‍ ഉരുത്തിരിയും. ഉപഭോക്താക്കള്‍
ബ്രാന്‍ഡുമായുള്ള തങ്ങളുടെ അനുഭവങ്ങള്‍ വിലയിരുത്തുന്നത് എപ്പോഴും ഈ പീക്ക് എന്‍ഡ് റൂള്‍ (Peak - End Rule) അനുസരിച്ചാണ്. അനുഭവങ്ങളുടെ തീവ്രത ഒരു ഉപഭോക്താവിന് പൂര്‍ണ്ണമായി സംവേദനക്ഷമാകുന്നത് അതിന്റെ ഉത്തുംഗ നിമിഷങ്ങളിലായിരിക്കും.
ഇതാ പോഡ്കാസ്റ്റ് കേള്‍ക്കൂ.
Next Story
Videos