EP14- English East India Company; കച്ചവടത്തില്‍ നിന്ന് ചരിത്രത്തിലേക്ക്

Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn

നമ്മള്‍ പൊതുവെ പറയാറുണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യ കീഴടക്കി എന്നൊക്കെ. എന്നാല്‍ ഇന്ത്യയെ കീഴടക്കിയതും ഇവിടെ ഭരണം തുടങ്ങിയതുമൊക്കെ ബ്രിട്ടീഷ് ഭരണകൂടം ആയിരുന്നോ എന്ന് ചോദിച്ചാല്‍ ഉത്തരം അല്ല എന്നാണ്. ഇവിടെയാണ് ഇംഗ്ലീഷ്/ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേര് കടന്നുവരുന്നത്. ഈസ്റ്റ് ഇന്‍ഡീസ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ ഉപഭുഖന്ധം സുഗന്ധ വ്യഞ്ജനങ്ങള്‍ക്കും കോട്ടനും മറ്റ് അപൂര്‍വ ആഡംബരം വസ്തുക്കള്‍ക്കുമൊക്കെ പ്രശസ്തമായിരുന്നു.

ഇന്ത്യന്‍ മേഖലയില്‍ നിന്നുള്ള കച്ചവടത്തിന്റെ കുത്തക സ്പെയിനും പോര്‍ച്ചുഗീസുമാണ് കയ്യടക്കിയിരുന്നത്. 1588ല്‍ ബ്രിട്ടണ്‍ പിടിച്ചടക്കാനുള്ള സ്‌പെയിന്റെ ശ്രമം പരാജയപ്പെടുന്നിടത്താണ് പുതിയ സാധ്യതകള്‍ തേടി ഇംഗ്ലീഷുകാര്‍ ഏഷ്യയിലേക്ക് എത്തുന്നത്. ഒരു കൂട്ടം ബിസിനസുകാര്‍ക്ക് ഏഷ്യന്‍ പ്രദേശങ്ങളില്‍ കച്ചവടം ചെയ്യാനുള്ള അനുമതി എലിസമ്പത്ത് രാജ്ഞി നല്‍കിയത് 1600ല്‍ ആണ്.

വ്യാപാരത്തിനായി എത്തിയ സ്വകാര്യ കമ്പനി ഇന്ത്യയിലെ രാഷ്ട്രീയ ശക്തിയായി പരിണമിച്ച ആ ഒരു process ആണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചരിത്രം intresting ആക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ച കണ്ണടച്ചു തുറക്കും മുന്‍പ് ഉണ്ടായ ഒന്നല്ല. ഒരു നൂറ്റാണ്ടിനും മുകളില്‍ എടുത്താണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ ആധിപത്യം നേടിയത്. ഇന്ന് ബ്രിട്ടീഷ് ഇന്ത്യന്‍ വ്യവസായി ആയ സഞ്ജീവ് മേഹ്തയുടെ കീഴില്‍ ദി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ലക്ഷ്വറി ഫൂഡ് ബ്രാന്‍ഡ് ആണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel




Amal S
Amal S  

Sub Editor

Related Articles
Next Story
Videos
Share it