

രണ്ടാം ലോക മഹായുദ്ധം അവസാനത്തിലേക്കടുക്കുകയാണ്. യൂറോപ്പാകെ തകര്‍ന്ന് നില്‍ക്കുന്ന അവസ്ഥ. ഈ സാഹചര്യത്തിലാണ് ലോക സമ്പത്ത് വ്യവസ്ഥയെ പുനരുദ്ധീകരിക്കുക എന്ന ലക്ഷ്യവുമായി യുഎസിലെ ബ്രട്ടണ്‍വുഡ്സില്‍ രാജ്യങ്ങള്‍ ഒത്തുകൂടിയത്. ആ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക ക്ഷണം ലഭിച്ച 16 രാജ്യങ്ങളില്‍ ഒന്നിന്റെ പ്രതിനിധിയായി, അഥവാ ഇന്ത്യയുടെ പ്രതിനിധിയായാണ് സിഡി ദേശ് മുഖ് 1944ല്‍ അമേരിക്കയിലേക്ക് പറന്നത്. ലോകത്തെ പ്രധാന കറന്‍സി ആയുള്ള യുഎസ് ഡോളറിന്റെ വളര്‍ച്ച, അന്താരാഷ്ട്ര നാണയ നിധി(IMF), ലോക ബാങ്ക് എന്നിവയുടെ രൂപീകരണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ചരിത്രത്തിലിടം നേടിയ ബ്രട്ടണ്‍വുഡ്‌സ് എഗ്രിമെന്റിനെ കുറിച്ചാണ് ഇത്തവണത്തെ ധനം ഫിന്‍സ്റ്റോറി പറയുന്നത്
Read DhanamOnline in English
Subscribe to Dhanam Magazine