EP05- ഇന്ത്യ അതിജീവിച്ച പ്രതിസന്ധികളുടെ 1991

മൂന്നാഴ്ചത്തേക്ക് അപ്പുറം സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കാത്ത വിധം വിദേശ നാണ്യ ശേഖരം കാലിയായ ഒരു രാജ്യം. ജിഡിപിയുടെ 23 ശതമാനത്തോളം വിദേശ കടം. ആഭ്യന്തര കടം ജിഡിപിയുടെ പകുതിക്കും മുകളില്‍ ഇതായിരുന്നു 1991ല്‍ ഇന്ത്യ നേരിട്ട സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും ലളിതമായ വിവരണം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികള്‍ പെട്ടന്ന് ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല.

1991 ജൂണ്‍ 25, ഇന്ത്യയുടെ പുതിയ ധനമന്ത്രിയായി ചുമതലയേറ്റ ഡോ മന്‍മോഹന്‍ സിംഗിന്റെ ആദ്യ പത്ര സമ്മേളനം. ഇന്ത്യന്‍ സമ്പത്‌വ്യവസ്ഥ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു സര്‍ക്കാരിന്റെ ശ്രമം അവിടെ തുടങ്ങുകയായിരുന്നു. ഇത്തവണ ഫിന്‍സ്റ്റോറി പറയുന്നത് ആ കഥയാണ്.


Amal S
Amal S  

Sub Editor

Related Articles
Next Story
Videos
Share it