

Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn
വര്‍ഷം 2007 ഒക്ടോബര്‍, ആന്ധ്രാ സ്വദേശിയും ബ്ലോഗറുമായ വിവി ചന്ദ്ര ഒരു ബുക്ക് അന്വേഷിച്ച് നടക്കുകയാണ്. മൈക്രോസോഫ്റ്റില്‍ എക്സിക്യൂട്ടീവ് ആയിരുന്ന ജോൺ വുഡ് എഴുതിയ "ലീവിംഗ് മൈക്രോസോഫ്റ്റ് ടു ചെയ്ഞ്ച് ദി വേള്‍ഡ്" എന്ന പുസ്തകമായിരുന്നു അത്. എവിടെ തിരഞ്ഞിട്ടും സ്റ്റോക്കില്ല. അങ്ങനെയിരിക്കെ തന്റെ ബ്ലോഗില്‍ സച്ചിന്‍ ചെയ്ത ഒരു കമന്റിലൂടെയാണ് ഫ്ലിപ്കാര്‍ട്ടിന്റെ ലിങ്ക് ചന്ദ്രയ്ക്ക് കിട്ടുന്നത്. താന്‍ തിരഞ്ഞു നടന്ന പുസ്തകം ഫ്ലിപ്കാര്‍ട്ടില്‍ ചന്ദ്ര കണ്ടെത്തി. ഇതുവരെ പേര് പോലും കേള്‍ക്കാത്ത ഒരു പ്ലാറ്റ് ഫോം . സംശയിച്ചെങ്കിലും 500 രൂപയുടെ ബുക്കല്ലെ ഒരു ഭാഗ്യപരീക്ഷണം നടത്താം എന്ന് കരുതി അയാള്‍ ഫ്ലിപ്കാര്‍ട്ടിലൂടെ ബുക്ക് ഓര്‍ഡര്‍ ചെയ്തു.
ഫ്ലിപ്കാര്‍ട്ടിനെ സംബന്ധിച്ച് കേവലം ബുക്ക് ഓര്‍ഡര്‍ ചെയ്ത ഏതെങ്കിലും ഒരാളായിരുന്നില്ല ചന്ദ്ര. മറിച്ച് തങ്ങളുടെ ആദ്യത്തെ റിയല്‍ കസ്റ്റമര്‍ ആയിരുന്നു. പ്ലാറ്റ്ഫോം തുടങ്ങി നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഫ്ലിപ്കാര്‍ട്ടിന് ചന്ദ്രയുടെ ഓര്‍ഡര്‍ ലഭിക്കുന്നത്. രാജ്യത്തെ ആദ്യ ഇ-കൊമേഴ്സ് വെബ്സൈറ്റോ, ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറോ ഒന്നും ആയിരുന്നില്ല ഫ്ലിപ്കാര്‍ട്ട്. പക്ഷെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ വെബ്സൈറ്റായി ഫ്ലിപ്കാര്‍ട്ട് എങ്ങനെയാണ് മാറിയത്. കേള്‍ക്കാം ഫിന്‍സ്റ്റോറിയിലൂടെ
Read DhanamOnline in English
Subscribe to Dhanam Magazine