EP12- Zero G to 5G ; ഫോൺ വിളിയിലെ തലമുറ മാറ്റം


1995 ജൂലൈ 31 ബംഗാള്‍ മുഖ്യമന്ത്രി ആയിരുന്ന ജ്യോതി ബസു കൊല്‍ക്കത്തയിലെ പ്രസിദ്ധമായ റൈറ്റഴ്‌സ് ബില്‍ഡിംഗില്‍ ഇരുന്ന് , ഡല്‍ഹിയിലെ സഞ്ചാര്‍ ഭവിനിലേക്ക് ഒരു ഫോണ്‍ കോള്‍ ചെയ്തു. അന്നത്തെ കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി സുഖ്‌റാം ആണ് ആ കോള്‍ അറ്റന്റ് ചെയ്തത്. മറുതലയ്ക്കലില്‍ നിന്ന് സുഖ്‌റാമിന്റെ ശബ്ദം കേട്ടപ്പോള്‍ ജ്യോതി ബസുവിന് ചുറ്റും കൈയ്യടികള്‍ ഉയര്‍ന്നു. മൊബൈല്‍ ഫോണിലൂടെയുള്ള രാജ്യത്തെ ആദ്യ ഫോണ്‍ വിളിക്കുള്ള കൈയ്യടികളായിരുന്നു അത്. സീറോ ജി അഥവ പ്രീ സെല്ലുലാര്‍ സിസ്റ്റം മുതല്‍ ഫിഫ്ത്ത് ജെനറേഷന്‍ അഥവാ 5ജി വരെ എത്തി നില്‍ക്കുന്ന വയര്‍ലെസ് ടെലിഫോണ്‍ ടെക്‌നോളജിയെക്കുറിച്ചാണ് ഇത്തവണ ഫിന്‍സ്റ്റോറി സംസാരിക്കുന്നത്.


Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it