EP 56: വലിയ ബ്രാന്‍ഡ് അല്ലാതെ തന്നെ എങ്ങനെ വിപണി കീഴടക്കും?


ഒരു വസ്ത്രം നിങ്ങളുടെ കണ്ണിലുടക്കുന്നു. മനോഹരമായ, വ്യത്യസ്തമായ ഡിസൈനും നിറങ്ങളും. നിങ്ങള്‍ക്കത് വേണമെന്ന അതിയായ ആഗ്രഹം മനസ്സില്‍ നിറയുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഭയവുമുണ്ട്. ആ വസ്ത്രത്തിന്റെ വില കൂടുതലായിരിക്കും എന്നാണ് നിങ്ങള്‍ ഭയപ്പെടുന്നത്. കാരണം അതൊരു മികച്ച ബ്രാന്‍ഡഡ് വസ്ത്രമാവും എന്ന് നിങ്ങള്‍ കരുതുന്നു.

തനിക്ക് വാങ്ങാന്‍ കഴിയില്ല എന്ന തികഞ്ഞ ബോധ്യത്തോടെ നിങ്ങളാ വസ്ത്രം സ്പര്‍ശിക്കുന്നു. മടിച്ചു മടിച്ച് അതിന്റെ വില നോക്കുന്നു. എന്നാല്‍ ആ വില നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. നിങ്ങളുടെ പോക്കറ്റിന് താങ്ങാന്‍ കഴിയുന്ന വില. അവിശ്വസനീയതയോടെ നിങ്ങള്‍ അതിന്റെ ബ്രാന്‍ഡ് നോക്കുന്നു. എന്നാല്‍ അതില്‍ യാതൊരു വിധ ബ്രാന്‍ഡ് നാമവും രേഖപ്പെടുത്തിയിട്ടില്ല. എന്തുകൊണ്ട് ഈ ഉല്‍പ്പന്നത്തിനൊരു ബ്രാന്‍ഡ് നാമമില്ല, ലോഗോയില്ല നിങ്ങള്‍ ചിന്തിക്കുന്നു. ഇതാണ് ബ്രാന്‍ഡ് അല്ലാത്ത ബ്രാന്‍ഡ്. കൂടുതല്‍ കേള്‍ക്കാം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it